വനിതാ ഏകദിന ലോകകപ്പ്... 2025 ലെ വനിതാ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയാകും... എട്ട് ടീമുകള്‍ പങ്കെടുക്കുന്ന 31 മത്സരങ്ങളുള്ള ടൂര്‍ണമെന്റിന്റെ മത്സരക്രമം പിന്നീട് പ്രഖ്യാപിക്കും
വനിതാ ഏകദിന ലോകകപ്പ്... 2025 ലെ വനിതാ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയാകും... എട്ട് ടീമുകള്‍ പങ്കെടുക്കുന്ന 31 മത്സരങ്ങളുള്ള ടൂര്‍ണമെന്റിന്റെ മത്സരക്രമം പിന്നീട് പ്രഖ്യാപിക്കും.
ഇന്ത്യ മൂന്ന് തവണ വനിതാ ഏകദിന ലോകകപ്പിന് വേദിയായിട്ടുണ്ട്. 2013-ലാണ് ടൂര്‍ണമെന്റ് അവസാനമായി ഇന്ത്യയില്‍ നടന്നത്.
2024ലെ വനിതാ ട്വന്റി-20 ലോകകപ്പ് ബംഗ്ലാദേശില്‍ നടക്കുമെന്നും ഐസിസി അറിയിച്ചിട്ടുണ്ട്. 10 ടീമുകള്‍ പങ്കെടുക്കുന്ന 23 മത്സരങ്ങളുള്ള ടൂര്‍ണമെന്റ് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായിരിക്കും നടത്തപ്പെടുക.
ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ വനിതാ ഐസിസി ടൂര്‍ണമെന്റായിരിക്കും ഇത്. വനിതാ ക്രിക്കറ്റിലെ മറ്റു രണ്ട് ടൂര്‍ണമെന്റുകളുടെ വേദികളും ഐസിസി പ്രഖ്യാപിച്ചു. 2026-ലെ ട്വന്റി-20 ലോകകപ്പ് ഇംഗ്ലണ്ടിലും പ്രഥമ ചാന്പ്യന്‍സ് ലീഗ് ട്വന്റി-20 ശ്രീലങ്കയിലും നടന്നേക്കും.
"
https://www.facebook.com/Malayalivartha