ഫൈനലിലേക്ക്..... 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ ഉയര്‍ത്തി ശ്രീഹരി നടരാജ്...
ഫൈനലിലേക്ക്..... 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ ഉയര്‍ത്തി ശ്രീഹരി നടരാജ്... 100 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ ഫൈനലിലിലേക്ക് യോഗ്യത നേടി.
ഫീറ്റ്സില്‍ 54.55 സെക്കന്‍ഡില്‍ നാലാമതായാണ് 21 കാരനായ താരം ഫിനിഷ് ചെയ്തത്. ഇതോടെ ഏഴാം റാങ്കോടെയാണ് ശ്രീഹരി ഫൈനലിലേക്ക് കടക്കുന്നത്.
നാളെയാണ് പുരുഷന്‍ന്മാരുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക് ഫൈനല്‍ നടക്കുക. ആഫ്രിക്കയുടെ പെയ്റ്റര്‍ കോട്സാണ് എറ്റവും വേഗത്തില്‍ ഫിനിഷ് ചെയ്തത്. 2021 ല്‍ റോമില്‍ നടന്ന സെറ്റ് കോലി ട്രോഫിയില്‍ സ്ഥാപിച്ച 53.77 സെക്കന്‍ഡാണ് നടരാജിന്റെ റെക്കോര്‍ഡ്. നാളെ നടക്കുന്ന ഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മെഡല്‍ നേടാനാവുമെന്ന പ്രതീക്ഷയിലാണ് ശ്രീഹരി.
കഴിഞ്ഞ വര്‍ഷം ടോക്കിയോ ഒളിമ്പിക്സില്‍ മികച്ചപ്രകടനം കാഴ്ച വെച്ച ശ്രീഹരി ഒളിമ്പിക്സില്‍ എ വിഭാഗത്തില്‍ നീന്തുന്ന ആദ്യ നീന്തല്‍ താരമായിരുന്നു.
കോമണ്‍വെല്‍ത്തിന്റെ ആദ്യ ദിനമായ ഇന്നലെ ഇന്ത്യയ്ക്ക് പ്രതീക്ഷയും നിരാശയും കലര്‍ന്ന ദിനമായിരുന്നു. ടേബിള്‍ ടെന്നീസ് വനിതാ വിഭാഗത്തിലും,പുരുഷ സിംഗിള്‍സ് വിഭാഗത്തിലും ഇന്ത്യ ജയം നേടി.
ബോക്സിങ്ങില്‍ ഇന്ത്യയുടെ ശിവ ഥാപ പ്രീ ക്വാര്‍ട്ടറിലും സ്വിമ്മിങ്ങില്‍ ശ്രീഹരി ഫൈനലിലും പ്രവേശിച്ചു. അതേസമയം മലയാളി താരം സാജന് പ്രകാശം സെമി കാണാതെ പുറത്തായി. ടി-20 ക്രിക്കറ്റില്‍ ഓസ്ട്രേലിയയോട് ഇന്ത്യ പരാജയപ്പെടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha