കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; തുടക്കം വെള്ളിയോടെ! ഭാരോദ്വഹനത്തില്‍ നേട്ടം സ്വന്തമാക്കിയത് സാങ്കേത് മഹാദേവ്
2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് മെഡല്‍ നേട്ടം. ഭാരോദ്വഹനത്തില്‍ സാങ്കേത് മഹാദേവ് സാര്‍ഗാറാണ് മെഡല്‍ നേടിയത്. 55 കിലോ വിഭാഗത്തിലാണ് സാങ്കേത് വെള്ളി മെഡല്‍ സ്വന്തമാക്കിയത്.
സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലുമായി 248 കിലോ ഉയര്‍ത്തിയാണ് സങ്കേതിന്റെ മെഡല്‍ നേട്ടം. മഹാരാഷ്ട്ര സ്വദേശിയാണ് സാങ്കേത്.
അവസാന ശ്രമത്തില്‍ മലേഷ്യന്‍ താരമായ മുഹമ്മദ് അനീഖ് ബിന്‍ കസ്ദാനാണ് ഒന്നാമതെത്തിയത്. ഒടുവിലെ ഘട്ടത്തില്‍ സാങ്കേതിന് പരിക്കേറ്റത് തിരിച്ചടിയാകുകയായിരുന്നു. നേരിയ വ്യത്യാസത്തിനാണ് മലേഷ്യന്‍ താരത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.
ഇംഗ്ലണ്ടിലെ ബര്‍മിങ്ങാമിലാണ് ഇത്തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് മത്സരം.
https://www.facebook.com/Malayalivartha