കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ മീരാബായ് ചാനു മെഡല്‍ ദാന ചടങ്ങില്‍ ആവേശം കൊണ്ട് വിതുമ്പി... മീരാബായ് ചാനുവിന്റെ അഭിമാന നേട്ടത്തെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര കായിക വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറും
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ മീരാബായ് ചാനു മെഡല്‍ ദാന ചടങ്ങില്‍ ആവേശം കൊണ്ട് വിതുമ്പി... മീരാബായ് ചാനുവിന്റെ അഭിമാന നേട്ടത്തെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര കായിക വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറും .
മെഡല്‍ദാന വേളയില്‍ ദേശീയ ഗാനം കേട്ടപ്പോള്‍ ആവേശഭരിതയായി ഏറ്റുചൊല്ലിയ മീര, ഇടയ്ക്ക് വലതുകൈ നെഞ്ചോട് ചേര്‍ത്ത് ആനന്ദാശ്രു പൊഴിച്ചു. രാജ്യത്തിന്റെ ആശീര്‍വാദങ്ങള്‍ ഏറ്റുവാങ്ങി അഭിമാന നേട്ടം കൈവരിച്ചതിന്റെ എല്ലാ ആവേശവും മീരയുടെ മുഖത്ത് പ്രകടമായിട്ടുണ്ടായിരുന്നു.
ബിര്‍മിംഗ്ഹാം ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ മീരാബായ് ചാനു റെക്കോര്‍ഡ് നേട്ടത്തോടെ ചരിത്രം കുറിച്ചിരിക്കുകയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിപ്രായപ്പെട്ടു. മീരാബായ് ചാനുവിന്റെ സുവര്‍ണ നേട്ടം രാജ്യത്താകമാനം ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. മീരാബായ് ചാനു ഇന്ത്യയുടെ അഭിമാനമാണെന്നും രാഷ്ട്രപതി.
ഒരിക്കല്‍ കൂടി ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം സ്വന്തമാക്കാന്‍ മീരാബായ് ചാനുവിലൂടെ സാധിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ബിര്‍മിംഗ്ഹാം ഗെയിംസില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ മീരാബായ് ചാനു ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ്. എല്ലാ ഇന്ത്യക്കാര്‍ക്കും, വിശിഷ്യ വളര്‍ന്നു വരുന്ന കായിക താരങ്ങള്‍ക്കും ഈ നേട്ടം പ്രചോദനമാണെന്നും പ്രധാനമന്ത്രി .
ഗംഭീരമായ പ്രകടനത്തിലൂടെ മീരാബായ് ചാനു ഇന്ത്യയെ ഒരിക്കല്‍ കൂടി അഭിമാനത്തിന്റെ നെറുകയില്‍ എത്തിച്ചിരിക്കുകയാണ് എന്നായിരുന്നു കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറിന്റെ പ്രതികരണം. ഈ റെക്കോര്‍ഡ് സ്വര്‍ണ നേട്ടം രാജ്യം കാത്തിരുന്നതാണെന്നും അദ്ദേഹം പറയുകയുണ്ടായി.
"
https://www.facebook.com/Malayalivartha