Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ചെസ് ഒളിമ്പ്യാഡില്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യ.... കരുത്തരായ സ്പെയിനിനെ മുട്ടുകുത്തിച്ചു

03 AUGUST 2022 09:38 AM IST
മലയാളി വാര്‍ത്ത

ചെസ് ഒളിമ്പ്യാഡില്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യ.... കരുത്തരായ സ്പെയിനിനെ മുട്ടുകുത്തിച്ചു. ചെസ് ഒളിമ്പ്യാഡിലെ ഓപ്പണ്‍ വിഭാഗത്തില്‍ കഴിഞ്ഞ നാലു റൗണ്ടുകളില്‍ മികച്ച കളി കാഴ്ചവെച്ച ഇന്ത്യ 2 യുവ ടീം അഞ്ചാം മത്സരത്തില്‍ കരുത്തരായ സ്പെയിനിനെയും കീഴടക്കി.

കഴിഞ്ഞ നാലു മാച്ചുകളില്‍ രണ്ടു ഗെയിമുകള്‍ ഡ്രോ ആയതൊഴികെ മറ്റെല്ലാം ജയിച്ച് 16 ല്‍ 15 പോയന്റ് നേടി ഒന്നാമതായാണ് 11-ാം സീഡുകളായ ഇന്ത്യ 2 ടീം ആദ്യമെത്തിയത്.

അഞ്ചാം സീഡായ സ്പാനിഷ് ടീമിനെ ചൊവ്വാഴ്ച ഇന്ത്യന്‍ ചെറുപ്പക്കാര്‍ രണ്ടര - ഒന്നര എന്ന സ്‌കോറിന് കീഴടക്കി. ഗുകേഷ്, അധിപന്‍ ഭാസ്‌കരന്‍ എന്നിവര്‍ ജയിച്ചപ്പോള്‍ മലയാളി താരം നിഹാല്‍ സരിന്റെ മത്സരം സമനിലയിലായി. പ്രഗ്നാനന്ദ മാത്രം പരാജയപ്പെട്ടു. ഇന്ത്യയുടെ ഒന്നും മൂന്നും ടീമുകളും ചൊവ്വാഴ്ച വിജയിച്ചു. ഇംഗ്ലണ്ടിനെ അതേ സ്‌കോറിന് തോല്‍പിച്ച അര്‍മേനിയ മാത്രമാണ് ഇപ്പോള്‍ ഇന്ത്യയുടെ രണ്ടാം ടീമിനൊപ്പമുള്ളത്.

ഇരുവരും 10 മാച്ച് പോയന്റുകള്‍ വീതം നേടി. ഓപ്പണ്‍ വിഭാഗത്തില്‍ നാലു റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ആദ്യ ഒമ്പത് സീഡുകളില്‍ സ്പെയിനിനു മാത്രമേ ലീഡ് ചെയ്യുന്ന 5 ടീമുകളില്‍ ഒന്നായി നിലനില്‍ക്കാനായുള്ളൂ. വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ഒന്നാം ടീം റൊമാനിയക്കും ജോര്‍ജിയക്കുമൊപ്പം മുന്നിട്ടുനില്‍ക്കുന്നു. മൂന്നാം ടീം ജയിച്ചപ്പോള്‍ രണ്ടാം ടീം പരാജയപ്പെടുകയുണ്ടായി.


അഞ്ചു റൗണ്ട് മത്സരം കഴിഞ്ഞപ്പോള്‍ പോയന്റ് നില:ഓപ്പണ്‍ വിഭാഗം: ഇന്ത്യ 2, അര്‍മേനിയ (10 പോയിന്റ് വീതം)ഇന്ത്യ 1. യു.എസ്.എ. ക്യൂബ, ഇറാന്‍, ഉസ്ബക്കിസ്താന്‍, ഇറാന്‍ (9 പോയന്റ്). ഇന്ത്യ 3, ഇംഗ്ലണ്ട്, ഇസ്രായേല്‍, പോളണ്ട്, ഫ്രാന്‍സ്, ഹോളണ്ട്, ജര്‍മനി, ഐസ്ലന്‍ഡ്, ചെക്ക് റിപ്പബ്ലിക്ക്, സെര്‍ബിയ, ജോര്‍ജിയ, ഇറ്റലി, ഫിലിപ്പീന്‍സ്, പോര്‍ചുഗല്‍, ലിത്വാനിയ, സ്വിറ്റ്സര്‍ലാന്‍ഡ്, പെറു, കസാക്കിസ്താന്‍ (8 പോയന്റ്)

വനിതാ വിഭാഗം:

ഇന്ത്യ 1, റൊമാനിയ, ജോര്‍ജിയ (10 പോയന്റ്) യുക്രൈന്‍, അസര്‍ബൈജാന്‍, കസാക്കിസ്താന്‍ (9 പോയന്റ്) ഇന്ത്യ 3, ഫ്രാന്‍സ്, ഇന്ത്യ 2, പോളണ്ട്, പെറു, അര്‍മേനിയ, ഹംഗറി, ബുള്‍ ഗേറിയ, ഹോളണ്ട്, സെര്‍ബിയ, ഇസ്രായേല്‍, ചെക്ക് റിപ്പബ്ലിക്, വിയറ്റ്നാം, ഡെന്‍മാര്‍ക്ക് (8 പോയന്റ്).



ചെസ് ഒളിമ്പ്യാഡില്‍ രണ്ടു ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ഇരുടീമുകളിലെയും നാലു കളിക്കാര്‍ എതിര്‍ടീമിലെ നാലു കളിക്കാരോട് ഓരോ വ്യക്തിഗത ഗെയിമുകള്‍ വീതം കളിക്കുന്നു. ഈ നാലു കളികളുടെ ഫലം അടിസ്ഥാനമാക്കി കളിക്കാര്‍ക്കും ടീമിനും ഗെയിംപോയന്റ് നല്‍കും - ജയം 1, സമനില 1/2, തോല്‍വി 0. രണ്ടരയോ അതില്‍ക്കൂടുതലോ ഗെയിം പോയന്റ് നേടുന്ന ടീമിനെ വിജയികളായി കണക്കാക്കി അവര്‍ക്ക് രണ്ട് മാച്ച് പോയന്റ് നല്‍കുന്നു. ഇരുടീമുകളും രണ്ടു ഗെയിം പോയന്റുകള്‍ വീതം നേടിയാല്‍ മത്സരംസമനിലയാകും.

അപ്പോള്‍ ഇരുടീമുകള്‍ക്കും ഓരോ മാച്ച് പോയന്റ് വീതം നല്‍കും. ഒന്നരയോ അതില്‍ കുറവോ പോയന്റ് നേടുന്ന ടീമിനെ പരാജയപ്പെട്ടവരായി കണക്കാക്കും. അവര്‍ക്ക് മാച്ച് പോയന്റ് ഇല്ല. ചെസ് ഒളിമ്പ്യാഡില്‍ മാച്ച് പോയന്റുകളുടെ അടിസ്ഥാനത്തിലാണ് അന്തിമവിജയികളെ നിര്‍ണയിക്കുക. ഗെയിം പോയന്റിന്റെ അടിസ്ഥാനത്തിലല്ല.ഒന്നില്‍ക്കൂടുതല്‍ ടീമുകള്‍ക്ക് ഒരേ മാച്ച് പോയന്റ് ലഭിച്ചാല്‍ മാത്രം ടൈ ബ്രേക്ക് ചെയ്യാന്‍ ഗെയിം പോയന്റും പരിഗണിക്കുന്നതാണ് . ചെസ് ഒളിമ്പ്യാഡുകള്‍ക്ക് മാത്രമായി ലോക ചെസ് ഫെഡറേഷന്‍ പ്രത്യേക നിയമാവലി തയ്യാറാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (14 minutes ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (27 minutes ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (48 minutes ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (1 hour ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (1 hour ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (2 hours ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (2 hours ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (2 hours ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (2 hours ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (2 hours ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (3 hours ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (3 hours ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (3 hours ago)

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച പുനരാരംഭിച്ചു  (3 hours ago)

Malayali Vartha Recommends