കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്സിംഗ് വനിതാ വിഭാഗത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍സ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് മെഡല്‍ ഉറപ്പിച്ച് ലോക ചാമ്പ്യന്‍ നിഖാത് സെരീന്‍
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്സിംഗ് വനിതാ വിഭാഗത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍സ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് മെഡല്‍ ഉറപ്പിച്ച് ലോക ചാമ്പ്യന്‍ നിഖാത് സെരീന്‍.
ക്വാര്‍ട്ടര്‍ ഫൈനല്‍സില്‍ വെയില്‍സിന്റെ ഹെലന് ജോണ്‍സിനെ 5-0 ത്തിന് തോല്‍പ്പിച്ചാണ് താരം മുന്നേറിയത്. മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്ന താരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
' ഹാപ്പി ബര്‍ത്ത്ഡേ അമ്മീ. ഐലവ്യു, ദൈവം നിങ്ങളെ എന്നും സന്തോഷവതിയായി ഇരുത്തട്ടെ'' എന്നാണ് താരം ക്യാമറയിലൂടെ പറഞ്ഞത്. തന്റെ വിജയം അമ്മയ്ക്ക് പിറന്നാള്‍ സമ്മാനമായി നല്‍കുകയായിരുന്നു നിഖാത് സെരീന്‍. നിഖാത് സെരീന്‍ (50 കിലോഗ്രാം), നിതു ഗംഗാസ് (48 കിലോഗ്രാം), മുഹമ്മദ് ഹുസാമുദീന്‍ (57 കിലോഗ്രാം) എന്നീ മൂന്ന് താരങ്ങളാണ് സെമിയില്‍ പ്രവേശിച്ചിരിക്കുന്നത്. ഒളിമ്പ്യന്‍ ലവ്ലിന ബൊര്ഗൊഹെയ്ന് അവസാന നിമിഷം പുറത്തായെങ്കിലും ഈ താരങ്ങളിലൂടെ രാജ്യം മൂന്ന് മെഡലുകള്‍ ഉറപ്പിച്ചു.
"
https://www.facebook.com/Malayalivartha