Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

അഞ്ചാം ശ്രമം പാഴാക്കാതെ..... ചരിത്രനേട്ടവുമായി മലയാളി താരം എം. ശ്രീശങ്കര്‍...... കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി മെഡല്‍, പുരുഷ ലോങ്ജംപില്‍ ഇന്ത്യക്ക് ആദ്യമായിട്ടാണ് മെഡല്‍ നേടാനാകുന്നത്

05 AUGUST 2022 06:32 AM IST
മലയാളി വാര്‍ത്ത

ചരിത്രനേട്ടവുമായി മലയാളി താരം എം. ശ്രീശങ്കര്‍...... കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി മെഡല്‍, പുരുഷ ലോങ്ജംപില്‍ ഇന്ത്യക്ക് ആദ്യമായിട്ടാണ് മെഡല്‍ നേടാനാകുന്നത്.

8.08 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ വെള്ളി നേടിയത്. സ്വര്‍ണമെഡല്‍ നേടിയ ബഹമാസ് താരം ലഖ്വന്‍ നയ്രന്‍ ഇതേ ദൂരം തന്നെയാണ് ചാടിയതെങ്കിലും തന്റെ രണ്ടാമത്തെ ശ്രമത്തില്‍ തന്നെ മികച്ച ദൂരം താണ്ടാനായതാണ് അദ്ദേഹത്തെ ശ്രീശങ്കറിന്റെ മുന്നിലെത്തിച്ചത്.




ശ്രീശങ്കര്‍ തന്റെ അഞ്ചാം ശ്രമത്തിലാണ് മെഡല്‍ കരസ്ഥമാക്കാനായ 8.08 മീറ്റര്‍ ദൂരം ചാടി കടന്നത്. ആദ്യ മൂന്ന് ചാട്ടത്തില്‍ 7.60 മീറ്റര്‍, 7.84, 7.84 എന്നിങ്ങനെയായിരുന്നു ശ്രീശങ്കര്‍ ചാടിയത്. നാലാം ശ്രമത്തില്‍ എട്ടുമീറ്റര്‍ മറികടന്നെങ്കിലും ഒരു സെന്റിമീറ്ററിന്റെ വ്യത്യാസത്തില്‍ ഫൗളായി. പോയി

ലോങ്ജംപില്‍ ഇന്ത്യക്ക് രണ്ട് മെഡല്‍പ്രതീക്ഷകളായിരുന്നു ഉണ്ടായിരുന്നത്. മറ്റൊരു മലയാളി താരം മുഹമ്മദ് അനീസ് യഹിയയും ഫൈനലില്‍ മത്സരിച്ചിരുന്നു. 7.97 ദൂരം ചാടി മുഹമ്മദ് അനീസ് അഞ്ചാം സ്ഥാനത്തായി. ആറാം ശ്രമത്തിലാണ് അനീസ് മികച്ച ദൂരം കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയുടെ ജോവാന്‍ വാന്‍ വൂറന്‍ (8.06 മീ.) വെങ്കലം കരസ്ഥമാക്കി,. ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അത്ലറ്റിക്സിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് ശ്രീശങ്കറിന്റേത്. നേരത്തെ ഹൈജംപില്‍ തേജസ്വിന്‍ ശങ്കര്‍ വെങ്കലം നേടിയിരുന്നു.


മുന്‍ ഇന്ത്യന്‍ അത്ലറ്റുകളായ എസ്. മുരളിയുടെയും കെ.എസ്. ബിജിമോളുടെയും മകനാണ് പാലക്കാട് യാക്കര സ്വദേശിയായ ശ്രീശങ്കര്‍. ഇന്ത്യന്‍ ആരാധകരുടെ മനസ്സില്‍ ആദ്യം ആശങ്കയുണ്ടാക്കിയെങ്കിലും ഒടുവില്‍ അഞ്ചാമത്തെ ചാട്ടം രണ്ടാം സ്ഥാനത്തിലേക്ക് കുതിച്ചു കയറി. അവസാന ഊഴത്തില്‍ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ആ ജംപ് ഫൗളായതോടെ സ്വര്‍ണ പ്രതീക്ഷ അസ്തമിച്ചു. കഴിഞ്ഞ രണ്ട് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും ടോക്യോ ഒളിമ്പിക്സിലും പങ്കെടുത്ത ശ്രീശങ്കറിന് സീനിയര്‍ അന്താരാഷ്ട്ര മത്സരത്തില്‍ ലഭിച്ച പ്രധാനപ്പെട്ട മെഡലാണിത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെ  (8 minutes ago)

കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു  (15 minutes ago)

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു..  (1 hour ago)

ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി....  (1 hour ago)

പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം...  (1 hour ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍... യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു  (2 hours ago)

മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം  (2 hours ago)

വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം  (3 hours ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (3 hours ago)

ഓഹരി വിപണിയും ഇന്ന് തിരിച്ചുകയറി...  (3 hours ago)

ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി  (3 hours ago)

പവന് 840 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

കാറിടിച്ച് യുവാവ് മരിച്ചു.  (3 hours ago)

ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്  (4 hours ago)

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (4 hours ago)

Malayali Vartha Recommends