കോമണ്‍വെല്‍ത്ത് ഗെയിംസിലെ വേഗവനിതയായി എലെയ്ന് തോംപ്സണ്
കോമണ്‍വെല്‍ത്ത് ഗെയിംസിലെ വേഗവനിതയായി എലെയ്ന് തോംപ്സണ് ഹെറ . 100 മീറ്റര്‍ ഫൈനലില്‍ 10.95 സെക്കന്‍ഡോടെയാണ് ഹെറ സ്വര്‍ണം നേടിയത്.
കഴിഞ്ഞമാസം നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഹെറയ്ക്ക് മൂന്നാം സ്ഥാനം നേടാനേ കഴിഞ്ഞിരുന്നുള്ളൂ. സെയ്ന്റ് ലൂസിയയുടെ ജൂലിയന്‍ ആല്‍ഫ്രെഡ് വെള്ളിയും (11.01) ഇംഗ്ലണ്ടിന്റെ ഡാരില്‍ നെയ്ത വെങ്കലവും (11.07) സ്വന്തമാക്കി.പുരുഷവിഭാഗം 100 മീറ്ററില്‍ കെനിയയുടെ ഫെര്‍ഡിനാന്‍ഡ് ഒമാന്യാലക്കാണ് സ്വര്‍ണം (10.02).
നിലവിലെ ചാമ്പ്യനായ ദക്ഷിണാഫ്രിക്കയുടെ അകനി സിംബിംനെയെ (10.13) ഒമാന്യാല മറികടന്നു. ശ്രീലങ്കയുടെ യാപുന് അബിക്കൂണ് വെങ്കലം (10.14) നേടി. ഗെയിംസില്‍ ശ്രീലങ്കയുടെ ആദ്യ അത്ലറ്റിക് മെഡലാണ്.'
https://www.facebook.com/Malayalivartha