കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യയ്ക്ക് ഇരട്ടസ്വര്‍ണം... പുരുഷ വിഭാഗത്തില്‍ ബജ്റങ് പൂനിയയും വനിതാ വിഭാഗത്തില്‍ സാക്ഷി മാലിക്കും സ്വര്‍ണം കരസ്ഥമാക്കി, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം എട്ടായി
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യയ്ക്ക് ഇരട്ടസ്വര്‍ണം... പുരുഷ വിഭാഗത്തില്‍ ബജ്റങ് പൂനിയയും വനിതാ വിഭാഗത്തില്‍ സാക്ഷി മാലിക്കും സ്വര്‍ണം കരസ്ഥമാക്കി, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം എട്ടായി.
65 കിലോ പുരുഷ വിഭാഗത്തില്‍ ബജ്റങ് പൂനിയ കാനഡയുടെ ലച്ച്ലന് മക്നീലിയെ തോല്‍പ്പിച്ചാണ് ബജ്റങ് സ്വര്‍ണം ഇടിച്ചിട്ടത്. 62 കിലോ വനിതാ വിഭാഗത്തില്‍ സാക്ഷി മാലിക്ക് കാനഡയുടെ അന ഗൊഡീനസിനെ തോല്‍പ്പിച്ചാണ് സ്വര്‍ണം നേടിയത്. കോമണ്‍വെല്‍ത്തില്‍ ബജ്റങ്ങിന്റെ മൂന്നാം മെഡല്‍ നേട്ടമാണിത്. ഇതിനു മുന്‍പ് മറ്റൊരു സ്വര്‍ണവും വെള്ളി മെഡലും താരം കരസ്ഥമാക്കിയിട്ടുണ്ട്.
2021 ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവുമാണ് ബജ്റങ് പൂനിയ. ലോക ചാംപ്യന്‍ഷിപ്പില്‍ ഒരു വെള്ളിയും രണ്ടു വെങ്കലവും ബജ്റങ്ങിന്റെ പേരിലുണ്ട്. 2016 റിയോ ഒളിംപിക്സില്‍ സാക്ഷി മാലിക്ക് വെങ്കല്‍ മെഡല്‍ നേടിയ താരമാണ് . വനിതകളുടെ 57 കിലോ വിഭാഗത്തില്‍ അന്‍ഷു മാലിക്ക് വെള്ളി മെഡല്‍ കരസ്ഥമാക്കി. നൈജീരിയയുടെ അഡുക്കുറെയെയോടാണ് ഫൈനലില്‍ പരാജയപ്പെട്ടത്.
നൈജീരിയന്‍ താരത്തിന്റെ തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്ത് സ്വര്‍ണമാണ്. 400 മീറ്റര്‍ പുരുഷവിഭാഗം റിലേയില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. 3.06 സെക്കന്‍ഡില്‍ ഹീറ്റ്സില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ ് െചയ്യുകയും ചെയ്തു. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, നോഹ നിര്‍മല്‍ ടോം, അമോജ് ജേക്കബ് എന്നീ മലയാളി താരങ്ങളാണ് ഇന്ത്യയ്ക്കായി മത്സരിച്ചത്.
ബാഡ്മിന്റനില്‍ സിംഗിള്‍സില്‍ പി.വി.സിന്ധുവും ശ്രീകാന്തും വനിത ഡബിള്‍സില്‍ ട്രീസ ജോളി ഗായത്രി ഗോപിചന്ദ് സഖ്യവും ക്വാര്‍ട്ടറിലെത്തി.
"
https://www.facebook.com/Malayalivartha