കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം.... പാരാ ടേബിള്‍ ടെന്നീസില്‍ ഭവിന പട്ടേലാണ് സ്വര്‍ണം നേടിയത്
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണനേട്ടം. പാരാ ടേബിള്‍ ടെന്നീസില്‍ ഭവിന പട്ടേലാണ് സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യ 13 സ്വര്‍ണ മെഡലുകള്‍ നേടി.
അതേസമയം, പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ രവി കുമാര്‍ ദഹിയ സ്വര്‍ണം നേടി. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ പൂജ ഗെലോട്ട് വെങ്കലം കരസ്ഥമാക്കി.
നൈജീരയയുടെ എബികെവെനിമോ വെല്സനെ മലര്‍ത്തിയടിച്ചാണ് ദഹിയ സ്വര്‍ണം നേടിയത്. സ്കോട്ടിഷ് താരം ലെച്ചിയോയെ 12-20 എന്ന സ്കോറിനാണ് പൂജ പരാജയപ്പെടുത്തിയത്.
"
https://www.facebook.com/Malayalivartha