മിക്സഡ് ഡബിള്‍സ് ടേബിള്‍ ടെന്നീസില്‍ സ്വര്‍ണ നേട്ടത്തോടെ ഇന്ത്യ
മിക്സഡ് ഡബിള്‍സ് ടേബിള്‍ ടെന്നീസില്‍ സ്വര്‍ണ നേട്ടത്തോടെ ഇന്ത്യ. കോമണ്‍വെല്‍ത്ത് ഗെയിംസ് മിക്സഡ് ഡബിള്‍സ് ടേബിള്‍ ടെന്നീസില്‍ അചന്ത ശരത് കമാല്‍- ശ്രീജ അകുല സഖ്യമാണ് സ്വര്‍ണം കരസ്ഥമാക്കിയത്.
മലേഷ്യയുടെ ചൂംഗ്- ലിന് കൂട്ടുകെട്ടിനെ ആണ് ഇന്ത്യന്‍ താരങ്ങള്‍ തകര്‍ത്തത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ 18-ാം സ്വര്‍ണനേട്ടമാണിത്. കരിയറില്‍ ഇതാദ്യമായാണ് ശരത് കമാല്‍ മിക്സഡ് ഡബിള്‍സില്‍ സ്വര്‍ണ മെഡല്‍ നേടുന്നത്.
ആദ്യ ഗെയിം ഇന്ത്യന്‍ താരങ്ങള്‍ അനായാസം ജയിച്ചുകയറിയപ്പോള്‍ രണ്ടാം ഗെയിമില്‍ കാലിടറി. എന്നാല്‍ പിന്നീട് ശക്തമായി തിരിച്ചുവന്ന ഇന്ത്യന്‍ ജോഡി എതിരാളികളെ തോല്‍പ്പിച്ച് സ്വര്‍ണം കരസ്ഥമാക്കുകയായിരുന്നു.
സ്കോര്‍: 11-4, 9-11, 11-5, 11-6. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് വെങ്കലം ലഭിച്ചു. യുവതാരങ്ങളായ ട്രീസ ജോളി, ഗായത്രി ഗോപിചന്ദ് സഖ്യമാണ് മെഡല്‍ കരസ്ഥമാക്കിയത്.
"
https://www.facebook.com/Malayalivartha