കോമണ്‍വെല്‍ത്ത് ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സുവര്‍ണതാരമായി ഇന്ത്യയുടെ ഭവാനി ദേവി...
കോമണ്‍വെല്‍ത്ത് ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സുവര്‍ണതാരമായി ഇന്ത്യയുടെ ഭവാനി ദേവി. സീനിയര്‍ വനിതാ സബര്‍ വിഭാഗത്തിലാണ് ഭവാനി ദേവി സ്വര്‍ണമണിഞ്ഞത്. ഓസ്ട്രേലിയയുടെ വെറോണിക്ക വാസിലേവയെ 15-10 നാണ് ഭവാനിദേവി കീഴടക്കിയത്.
2019 ലും ഈ വിഭാഗത്തില്‍ ഭവാനിദേവിക്കായിരുന്നു സ്വര്‍ണം. ഓപ്പണിംഗ് റൗണ്ടില്‍ ബൈയുടെ ആനുകൂല്യത്തോടെ അടുത്ത റൗണ്ടിലെത്തിയ ഭവാനി ദേവിയുടെ എതിരാളി അലക്സാന്ദ്ര ഡേവിഡ് ആയിരുന്നു. അലക്സാന്ദ്ര ഡേവിഡിനെ 15-6 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് താരം സെമി ഫൈനല്‍ റൗണ്ടിലായത്.
സെമിയില്‍ ടോക്കിയോ ഒളിമ്പ്യന്‍ ലൂസി ഹിയാമിനെ 15-5 എന്ന സ്കോറിനാണ് തകര്‍ത്തത്. ഓസ്ട്രേലിയയുടെ വെറോണിക്ക വാസിലേവയ്ക്കെതിരെ ഫൈനലില്‍ മികച്ച പ്രകടനം കാഴ്ച വെച്ചാണ് താരം രണ്ടാം സ്വര്‍ണ്ണം നേടിയെടുത്തത്.
ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഏക ഇന്ത്യന്‍ ഫെന്‍സറാണ് ഭവാനി ദേവി. 2020ല്‍ ഹംഗറിയില്‍ നടന്ന ഫെന്‍സിംഗ് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയതോടെ ആയിരുന്നു ഇത്. ടോക്കിയോ ഒളിമ്പിക്സില്‍, ടുണീഷ്യയുടെ നാദിയ ബെന്‍ അസീസിക്കെതിരെയുള്ള മത്സരത്തില്‍ ചരിത്ര വിജയം കരസ്ഥമാക്കാനായി.
"
https://www.facebook.com/Malayalivartha