കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടി രാജ്യത്ത് തിരിച്ചെത്തിയ ജേതാക്കള്‍ക്ക് വന്‍ സ്വീകരണം...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടി രാജ്യത്ത് തിരിച്ചെത്തിയ ജേതാക്കള്‍ക്ക് വന്‍ സ്വീകരണം. ബാഡ്മിന്റണ്‍ താരങ്ങളായ പിവി സിന്ധു, കിഡംബി ശ്രീകാന്ത്, ചിരാഗ് ഷെട്ടി എന്നിവരാണ് മത്സരത്തിന് ശേഷം തിരികെ രാജ്യത്തെത്തിയത്. ഇവര്‍ക്ക് ഹൈദരാബാദ് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണമാണ് നല്‍കിയത്.
വനിതാ ബാഡ്മിന്റണ്‍ വിഭാഗത്തില്‍ പിവി സിന്ധു സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ സാത്വിക് രാങ്കിറെഡ്ഡിയും- ചിരാഗ് ഷെട്ടിയും ചേര്‍ന്നാണ് സ്വര്‍ണം നേടിയത്. പുരുഷ സിംഗിള്‍സില്‍ ശ്രീകാന്ത് വെങ്കലവും നേടി.രാജ്യത്ത് തിരികെ എത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച ചിരാഗ് ഷെട്ടി അടുത്ത ലക്ഷ്യം ലോക ചാമ്പ്യന്‍ഷിപ്പാണെന്ന് പറഞ്ഞു.
മെഡലുമായി രാജ്യത്ത് തിരിച്ചെത്തിയതില്‍ വളരെ അഭിമാനമുണ്ട്. കഴിഞ്ഞ വര്‍ഷം വെള്ളിയുമായെത്തിയപ്പോള് അടുത്ത തവണ സ്വര്‍ണം നേടുമെന്ന് ഉറപ്പിച്ചിരുന്നു. അത് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചു. ഇനി ലോക ചാമ്പ്യന്‍ഷിപ്പാണ് ലക്ഷ്യമെന്നും ഷെട്ടി പറഞ്ഞു.
പിവി സിന്ധുവിനെ സ്വീകരിക്കാനായി അച്ഛന് പിവി രമണയും വിമാനത്താവളത്തില്‍ എത്തിയിരുന്നു. കോമണ്‍വെല്‍ത്ത് ബാഡ്മിന്റണില്‍ ആദ്യമായാണ് ഇന്ത്യയ്ക്ക് സ്വര്‍ണം ലഭിക്കുന്നത്. അതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെങ്കലം നേടിയ ശ്രീകാന്തും സന്തോഷം പങ്കുവെച്ചു.
"
https://www.facebook.com/Malayalivartha