ലെജെന്‍ഡ് ലീഗ് ക്രിക്കറ്റിന് മുന്നോടിയായുള്ള പ്രദര്‍ശനമത്സരത്തില്‍ ഇന്ത്യ മഹാരാജാസ് ടീമിനെ നയിക്കാനൊരുങ്ങി മുന്‍ ക്യാപ്റ്റനും ബിസിസിഐ തലവനുമായ സൗരവ് ഗാംഗുലി
ലെജെന്‍ഡ് ലീഗ് ക്രിക്കറ്റിന് മുന്നോടിയായുള്ള പ്രദര്‍ശനമത്സരത്തില്‍ ഇന്ത്യ മഹാരാജാസ് ടീമിനെ നയിക്കാനൊരുങ്ങി മുന്‍ ക്യാപ്റ്റനും ബിസിസിഐ തലവനുമായ സൗരവ് ഗാംഗുലി .
വേള്‍ഡ് ജയന്റ്സുമായി സെപ്തംബര്‍ 16നാണ് മത്സരം. കൊല്‍ക്കത്തയാണ് വേദി. വേള്‍ഡ് ജയന്റ്സിനെ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോവിന്‍ മോര്‍ഗനാണ് നയിക്കുന്നത്.
ഇന്ത്യന്‍ മഹാരാജാസ് ടീമില്‍ മലയാളിതാരം എസ് ശ്രീശാന്തുമുണ്ട്. ഗാംഗുലി (ക്യാപ്റ്റന്‍), വിരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, യൂസഫ് പഠാന്, എസ് ബദരീനാഥ്, ഇര്ഫാന് പഠാന്, പാര്‍ഥിവ് പട്ടേല്‍, സ്റ്റുവര്‍ട്ട് ബിന്നി, എസ് ശ്രീശാന്ത്, ഹര്ഭജന് സിങ്, നമാന്‍ ഓജ, അശോക് ദിന്‍ഡ, പ്രഗ്യാന്‍ ഓജ, അജയ് ജഡേജ, ആര് പി സിങ്, ജോഗീന്ദര്‍ ശര്‍മ, റിതീന്ദര്‍ സിങ് സോധി. വേള്‍ഡ് ജയന്റ്സില്‍ ഹെര്‍ഷലെ ഗിബ്സ്, ജാക് കാലിസ്, സനത് ജയസൂര്യ, ജോണ്ടി റോഡ്സ്, മുത്തയ്യ മുരളീധരന്, ബ്രെറ്റ് ലീ തുടങ്ങിയ താരങ്ങളുമുണ്ട്.
"
https://www.facebook.com/Malayalivartha