ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പരുക്കിനെ തുടര്‍ന്ന് ഒളിമ്പ്യന്‍ പി.വി. സിന്ധു പിന്മാറി
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പരുക്കിനെ തുടര്‍ന്ന് ഒളിമ്പ്യന്‍ പി.വി. സിന്ധു പിന്മാറി. ഇടത് കാലിലെ പരിക്കിനെത്തുടര്‍ന്നാണ് പിന്മാറുന്നതെന്ന് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയതിലൂടെ ഉന്നതിയിലിരിക്കുന്ന തനിക്ക് നിര്‍ഭാഗ്യവശാല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് മാറിനില്‍ക്കേണ്ട സാഹചര്യമാണെന്നും വേദന സഹിച്ചാണ് കുറച്ച് ദിവസം കളിച്ചതെന്നും സിന്ധു .
ആഗസ്റ്റ് 21 മുതല്‍ 28 വരെയാണ് മത്സരങ്ങള്‍ നടക്കുക. കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത സിംഗ്ള്‍സില്‍ ഇക്കുറി സ്വര്‍ണം നേടിയ സിന്ധു ഒളിമ്പിക്സില്‍ ഓരോ വെള്ളിയും വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha