മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് സമാപനം
മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് സമാപനം. എക്സ്ട്രിം സ്ലാലോം പ്രഫഷനല്‍ പുരുഷ വിഭാഗത്തില്‍ ശുഭം കേവാതിനാണ് (19) ഒന്നാംസ്ഥാനം.
കുല്‍ദീപ് സിങ് (25) രണ്ടും അമിത് താപ്പ (22) മൂന്നും സ്ഥാനങ്ങള്‍ നേടി. എക്സ്ട്രിം സ്ലാലോം പ്രഫഷനല്‍ വനിതകളില്‍ ശിഖ ചൗഹാന് (19) ഒന്നും പ്രിയങ്ക റാണ (20) രണ്ടും ജാന്‍വി ശ്രീവാസ്തവ (17) മൂന്നും സ്ഥാനങ്ങള്‍ നേടി.
സ്ലാലോം ഇന്റര്‍മീഡിയറ്റ് പുരുഷ വിഭാഗത്തില്‍ യദാര്ത് ഗൈറോള (23) ഒന്നും അനക് ചൗഹാന് (14) രണ്ടും നവല്‍ സെയ്നി (40) മൂന്നും സ്ഥാനങ്ങള്‍ നേടി.
സ്ലാലോം ഇന്റര്‍മീഡിയറ്റ് വനിത വിഭാഗത്തില്‍ സാനിയ ബത്താം (16) ഒന്നാമതെത്തി. അന്ന മാതിയാസ് (42), മന്‍സി ബത്താം (14) രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
"
https://www.facebook.com/Malayalivartha