ചരിത്ര നേട്ടവുമായി ഇന്ത്യയുടെ അന്തിം പാംഗല്‍ .. അണ്ടര്‍ 20 ഗുസ്തി ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി
ചരിത്ര നേട്ടവുമായി ഇന്ത്യയുടെ അന്തിം പാംഗല്‍ .. അണ്ടര്‍ 20 ഗുസ്തി ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി. 53 കിലോ വിഭാഗം ഫൈനലില്‍ കസഖ്സ്ഥാന്റെ അറ്റ്ലിന് ഷാഗായേവയെയാണ് അന്തിം പാംഗല്‍ (80) മലര്‍ത്തിയടിച്ചത്.
ചാമ്പ്യന്‍ഷിപ്പിന്റെ 34 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പെണ്‍കുട്ടി മെഡല്‍ പട്ടികയില്‍ ഇടംപിടിക്കുന്നത്. 17 വയസുകാരിയായ അന്തിം ഹരിയാനയിലെ ഹിസാര്‍ ജില്ലയിലുള്ള ഭാഗാന ഗ്രാമക്കാരിയാണ്. ഫൈനല്‍ ഉള്‍പ്പെടെ എല്ലാ മത്സരങ്ങളും വന്‍ മാര്‍ജിനിലാണ് അന്തിം ജയിച്ചത്.
യൂറോപ്യന്‍ ചാമ്പ്യന്‍ ഒലിവിയ ആന്‍ഡ്രിച്ചിനെ 11-0 ത്തിനു തോല്‍പ്പിച്ചതാണ് ഏറ്റവും മികച്ച ജയം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ അയാക കിമുറയെയും സെമി ഫൈനലില്‍ യുക്രൈയിന്റെ നതാലിയ ക്ലിചുസ്കയെയും തോല്‍പ്പിച്ചു.
അന്തിം പാംഗലിന്റെ മൂത്ത സഹോദരി സരിത ഇന്ത്യന്‍ കബഡി ടീമില്‍ അംഗമാണ്. സഹോദരിയുടെ നേട്ടങ്ങളാണു തനിക്കു മുന്നേറാന്‍ ആവേശം നല്‍കിയതെന്ന് അന്തിം പാംഗല്‍ . ഇന്ത്യക്കു വേണ്ടി ഒളിമ്പിക്സില്‍ മെഡല്‍ നേടുകയാണു സ്വപ്നമെന്നും താരം പറഞ്ഞു. സോനം മാലിക്ക് 62 കിലോ വിഭാഗത്തിലും പ്രിയങ്ക 65 കിലോ വിഭാഗത്തിലും വെള്ളി നേടിയതോടെ ഇന്ത്യയുടെ നേട്ടത്തിന് ഇരട്ടിത്തിളക്കമായി.
"
https://www.facebook.com/Malayalivartha