സിംബാബ്വെക്കെതിരായ ഏകദിന പരമ്പര... മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ കെ എല്‍ രാഹുല്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു
സിംബാബ്വെക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാനൊരുങ്ങി ടീം ഇന്ത്യ . മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ കെ എല്‍ രാഹുല്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു.
പേസര്‍മാരായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്ക് പകരം ദീപക് ചാഹറും ആവേശ് ഖാനും പ്ലേയിംഗ് ഇലവനിലെത്തി. വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ് ഇന്നും കളിക്കുന്നുണ്ട്.
അരങ്ങേറ്റത്തിനായി രാഹുല്‍ ത്രിപാഠിയും ഷഹ്ബാദ് അഹമ്മദും കാത്തിരിക്കണം. ആദ്യ ഏകദിനം 10 വിക്കറ്റിനും രണ്ടാം മത്സരം അഞ്ച് വിക്കറ്റിനും സ്വന്തമാക്കിയ ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ പരമ്പര 30ന് തൂത്തുവാരാം.
സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്കാണ് ഇന്ത്യസിംബാബ്വെ ഏകദിന പരമ്പരയുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാര്‍. അതിനാല്‍ സോണി ലിവില്‍ മത്സരത്തിന്റെ ലൈവ് സ്ട്രീമിംഗ് കാണാം.
"
https://www.facebook.com/Malayalivartha