ആവേശത്തോടെ കാണികള്‍.... ടെന്നീസില്‍ നിന്നുള്ള വിടവാങ്ങല്‍ ഗംഭീരവിജയത്തോടെ.... യുഎസ് ഓപ്പണിലെ ആദ്യമത്സരത്തില്‍ സെറീന മോണ്ടിനെഗ്രോയുടെ ഡാങ്ക കോവിനിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി
ആവേശത്തോടെ കാണികള്‍.... ടെന്നീസില്‍ നിന്നുള്ള വിടവാങ്ങല്‍ ഗംഭീരവിജയത്തോടെ സെറീന വില്യംസ് നീട്ടി.... യുഎസ് ഓപ്പണിലെ ആദ്യമത്സരത്തില്‍ സെറീന മോണ്ടിനെഗ്രോയുടെ ഡാങ്ക കോവിനിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി.
സ്കോര്‍: 6-3, 6-3. യുഎസ് ഓപ്പണിനു ശേഷം വിരമിക്കുമെന്ന് അമേരിക്കന്‍ താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ന്യൂയോര്‍ക്കില്‍ ടെന്നീസ് ഇതിഹാസത്തിന്റെ ഓരോ മത്സരങ്ങളും ആവേശത്തോടെയാണ് കാണികള്‍ സ്വീകരിക്കുന്നത്.
ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ ഏകദേശം 25,000 കാണികളാണ് സെറീനയുടെ മത്സരം കാണാനെത്തിനെത്തിയത്.
നാളെ എസ്തോണിയന്‍ രണ്ടാം സീഡ് അനെറ്റ് കോന്റവീറ്റ് ആണ് സെറീനയുടെ എതിരാളി.
"
https://www.facebook.com/Malayalivartha