കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ എല്‍ദോസ് പോളിന് 20 ലക്ഷം രൂപ പാരിതോഷികം അനുവദിക്കാന്‍ മന്ത്രിസഭായോഗതീരുമാനം...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ എല്‍ദോസ് പോളിന് 20 ലക്ഷം രൂപ പാരിതോഷികം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വെള്ളി മെഡല്‍ നേടിയ അബ്ദുള്ള അബുബക്കര്‍, എം ശ്രീശങ്കര്‍, പി ആര് ശ്രീജേഷ്, ട്രീസ ജോളി, ചെസ് ഒളിമ്പ്യാഡില്‍ മെഡല്‍ ജേതാവായ നിഹാല്‍ സരിന് എന്നിവര്‍ക്ക് 10 ലക്ഷം രൂപ വീതവും അനുവദിക്കും.
നേരിയ വ്യത്യാസത്തിന് മെഡല്‍ നഷ്ടമായെങ്കിലും ചെസ് ഒളിമ്പിക്സില്‍ ശ്രദ്ധേയപങ്കാളിത്തം കാഴ്ചവച്ച എസ്.എല്‍. നാരായണന് 5 ലക്ഷം രൂപയും നല്‍കും.
എല്‍ദോസ് പോള്‍, അബ്ദുള അബൂബക്കര്‍ , എം ശ്രീങ്കര്‍, ട്രീസ ജോളി എന്നിവര്‍ക്ക് സ്പോര്‍ട്ട്സ് ക്വാട്ട നിയമനത്തിന് മാറ്റിവെച്ച 50 തസ്തികകളില്‍ നിന്ന് നാല് ഒഴിവുകള്‍ നീക്കി വെച്ച് നിയമനം നല്‍കാനും തീരുമാനിച്ചു
https://www.facebook.com/Malayalivartha