പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം വിജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്....
പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം വിജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് യുണൈറ്റഡ് ലീഗിലെ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കിയത്. 23-ാം മിനിറ്റില്‍ ജേഡന്‍ സാഞ്ചോയാണ് വിജയ ഗോള്‍ കരസ്ഥമാക്കിയത്.
കിസ്റ്റ്യാനോ റൊണാള്‍ഡോയെ വീണ്ടും മാറ്റിനിര്‍ത്തിയാണ് യുണൈറ്റഡ് ആദ്യ ഇലവനെ പ്രഖ്യാപ്പിച്ചത്. കളിയുടെ 68-ാം മിനിറ്റിലാണ് സൂപ്പര്‍ താരം പകരക്കാരനായി ഇറങ്ങിയത്. യുണൈറ്റഡ് ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.
"
https://www.facebook.com/Malayalivartha