ഇതിഹാസ താരം സെറീന വില്യംസ് യുഎസ് ഓപ്പണില്‍ നിന്നും പുറത്ത്
ഇതിഹാസ താരം സെറീന വില്യംസ് യുഎസ് ഓപ്പണില്‍ നിന്നും പുറത്തായി. ഓസ്ട്രേലിയന്‍ താരം അജ്ല ടോംജാനോവികിനോടാണ് താരം പരാജയപ്പെട്ടത്.
ഏറെ നാളായി പരിക്കിന്റെ പിടിയിലായിരുന്നു താരം യുഎസ് ഓപ്പണോടെ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളില്‍ നിന്ന് വിരമിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മൂന്ന് സെറ്റ് നീണ്ട പോരാട്ടങ്ങള്‍ക്കൊടുവിലാണ് സെറീനയുടെ തോല്‍വി. സ്കോര്‍ 7-5,6-7,6-1.
എന്നാല്‍ മത്സര ശേഷം വിരമിക്കല്‍ തീരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിന് സെറീന കൃത്യമായ ഉത്തരം നല്കാന് തയ്യാറായില്ല. 23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന നേട്ടവുമായി വനിതാ ടെന്നീസ് കോര്‍ട്ട് അടക്കിവാണിരുന്ന സെറീന പരുക്കിനെത്തുടര്‍ന്ന് ഒരു വര്‍ഷമായി കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
2017-ലെ ഓസ്ട്രേലിയന്‍ ഓപ്പണിലായിരുന്നു സെറീനയുടെ അവസാന ഗ്രാന്‍ഡ് സ്ലാം നേട്ടം. 24 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിലേക്ക് ഒരു കിരീടം കൂടി വേണ്ടിയിരുന്ന താരത്തിന് കഴിഞ്ഞ അഞ്ചു വര്‍ഷമായി ആ നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല .
"
https://www.facebook.com/Malayalivartha