ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ഹോഫന്‍ഹെയിമിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ബൊറൂസിയ ഡോര്‍ട്ട്മുണ്ട്
ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ഹോഫന്‍ഹെയിമിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ബൊറൂസിയ ഡോര്‍ട്ട്മുണ്ട്. ക്യാപ്റ്റന്‍ മാര്‍കോ റൂയിസ് ആണ് ഡോര്‍ട്ട്മുണ്ടിന്റെ വിജയഗോള്‍ നേടിയത്. 16-ാം മിനിറ്റിലായിരുന്നു റൂയിസിന്റെ ഗോളെത്തിയത്.
ലീഗില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് ഡോര്‍ട്ട്മുണ്ട്. അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് ജയവും ഒരു തോല്‍വിയുമുള്ള ഡോര്‍ട്ട്മുണ്ടിന് 12 പോയിന്റാണുള്ളത്. പത്ത് പോയിന്റുമായി ബയേണ്‍ മ്യൂണിക്കാണ് രണ്ടാം സ്ഥാനത്ത്.
"
https://www.facebook.com/Malayalivartha