ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്ക്വെയെ മറികടന്ന് നദാല്‍ യു.എസ്.ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറിലേക്ക്.... 23ാം ഗ്രാന്‍ഡ്സ്ലാം കിരീടത്തിലേക്ക് ഒരു പടികൂടി അടുത്ത് സ്പെയിനിന്റെ ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍....
ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്ക്വെയെ മറികടന്ന് നദാല്‍ യു.എസ്.ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറിലേക്ക്.... 23ാം ഗ്രാന്‍ഡ്സ്ലാം കിരീടത്തിലേക്ക് ഒരു പടികൂടി അടുത്ത് സ്പെയിനിന്റെ ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍....
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാലിന്റെ വിജയം. പോളണ്ടിന്റെ ലോക ഒന്നാം നമ്പര്‍ വനിതാതാരം ഇഗ സ്വിയാടെക്കും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഗാസ്ക്വെയ്ക്കെതിരേ മികച്ച പ്രകടനമാണ് നദാല്‍ പുറത്തെടുത്തത്. സ്കോര്‍: 60, 61, 75.
18ാം തവണയാണ് നദാല്‍ യു.എസ്.ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറില്‍ കയറുന്നത്. നാല് തവണ താരം കിരീടം നേടുകയും ചെയ്തു. ഗാസ്ക്വെയ്ക്കെതിരേ നദാല്‍ നേടുന്ന 18ാം വിജയവുമാണിത്. പ്രീ ക്വാര്‍ട്ടറില്‍ 22ാം സീഡ് ഫ്രാന്‍സിസ് ടിയാഫോയാണ് നദാലിന്റെ എതിരാളി.
വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പറായ സ്വിയാടെക് അമേരിക്കയുടെ സീഡില്ലാതാരം ലോറന് ഡേവിസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നു.
" fr
https://www.facebook.com/Malayalivartha