യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിര്‍ണായക ജയം സ്വന്തമാക്കി ലിവര്‍പുള്‍.... ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ആന്‍ഫീല്‍ഡില്‍ ലിവര്‍പുളിന്റെ ജയം
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിര്‍ണായക ജയം സ്വന്തമാക്കി ലിവര്‍പുള്‍. ഗ്രൂപ്പ് എയില്‍ അയാക്സിനെതിരെ ലിവര്‍പുള്‍ ജയിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ആന്‍ഫീല്‍ഡില്‍ ലിവര്‍പുളിന്റെ ജയം.
പതിനേഴാം മിനിറ്റില്‍ മുഹമ്മദ് സലായിലൂടെ ലിവര്‍പുളാണ് ആദ്യം ഗോള്‍ നേടിയത്. 27-ാം മിനി റ്റില്‍ യുവ താരം മുഹമ്മദ് കുദുസിന്റെ ഒരു ബുള്ളറ്റ് ഷോട്ട് അയാക്സിന് സമനില നല്കി. ഈ ഗോള്‍ മത്സരം ആദ്യ പകുതിയില്‍ 1-1 എന്ന നിലയില്‍ നിര്‍ത്തി.
രണ്ടാം പകുതിയില്‍ വിജയ ഗോളിനായി ലിവര്‍പൂള്‍ തങ്ങള്‍ക്ക് ആവുന്നതല്ലാം ശ്രമിച്ചു. കളി അവസാനിക്കാനായി ഒരു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ലിവര്‍പൂളിന്റെ വിജയ ഗോള്‍ വന്നു. 89-ാം മിനിറ്റില്‍ ജോയല്‍ മാറ്റിപ് ആണ് ലിവര്‍പുളിന്റെ വിജയഗോള്‍ നേടിയത്.
ലിവര്‍പുളിന്റെ ഗ്രൂപ്പിലെ ആദ്യ വിജയമാണിത്. അയാക്സിന്റെ ആദ്യ പരാജയവും. ഇരു ടീമുകള്‍ക്കും മൂന്ന് പോയിന്റാണുള്ളത്.
"
https://www.facebook.com/Malayalivartha