ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വനിതാ സൂപ്പര്‍ താരം വിനേഷ് ഫോഗട്ടിന് വെങ്കലം....
ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വനിതാ സൂപ്പര്‍ താരം വിനേഷ് ഫോഗട്ടിന് വെങ്കലം. 53 കിലോഗ്രാം വിഭാഗത്തില്‍ സ്വീഡന്റെ എമ്മ ജോനക്കെതിരെയാണ് വിനേഷിന്റെ വിജയം.
ഇതോടെ ലോക ചാംപ്യന്‍ഷിപ്പില്‍ 2 മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരമായി വിനേഷ് ഫോഗട്ട്. കസഖ്സ്ഥാനില്‍ നടന്ന 2019 ചാംപ്യന്‍ഷിപ്പിലും വിനേഷ് വെങ്കലം നേടിയിരുന്നു.
മംഗോളിയയുടെ ഖുലാന് ബത്ഖുയാഗിനോട് തോല്‍വി പിണഞ്ഞതോടെ റെപ്പഷാഷ് റൗണ്ടിലൂടെയാണ് വിനേഷ് വെങ്കലമെഡലിനായുള്ള പ്ലേ ഓഫിലെത്തിയത്.
"
https://www.facebook.com/Malayalivartha