സ്പാനിഷ് ലാ ലിഗയിലെ മാഡ്രിഡ് ഡെര്‍ബിയില്‍ റയല്‍ മാഡ്രിഡിന് ജയം
സ്പാനിഷ് ലാ ലിഗയിലെ മാഡ്രിഡ് ഡെര്‍ബിയില്‍ റയല്‍ മാഡ്രിഡിന് ജയം. ചിരവൈരികളായ അത്ലറ്റികോ മാഡ്രിഡിനെ 21 എന്ന സ്കോറിനാണ് റയല്‍ നഗരപോരാട്ടത്തില് കീഴടക്കിയത്.
അത്ലറ്റികോയുടെ ഹോംഗ്രൗണ്ടില്‍ നടന്ന മത്സരത്തിന്റെ 18ാം മിനിറ്റില്‍ റോഡ്രിഗോ അതിഥികള്‍ക്കായി ആദ്യ ഗോള്‍ നേടി.
വിനിഷ്യസിന്റെ ഗോള്‍ ശ്രമത്തില്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചെത്തിയ പന്ത് വലയിലെത്തിച്ച് വാല്വെരദെ റയലിന്റെ ലീഡുയര്‍ത്തി. 83ാം മിനിറ്റില്‍ മാരിയോ ഹെര്‍മോസൊ അത്ലറ്റിക്കോയുടെ ആശ്വാസ ഗോള്‍ നേടി.
ലീഗില്‍ അപരാജിത കുതിപ്പ് തുടരുന്ന റയല്‍ ആറ് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതാണ്. ഏഴാം സ്ഥാനത്തുള്ള അത്ലറ്റിക്കോയ്ക്ക് 10 പോയിന്റുണ്ട്.
https://www.facebook.com/Malayalivartha