അവസാന അങ്കത്തിനായി .... മികച്ച എതിരാളിക്കൊപ്പം റാക്കറ്റേന്താന്‍ ആകാംക്ഷയോടെ കാത്തിരുന്ന് നദാല്‍
അവസാന അങ്കത്തിനായി ....മികച്ച എതിരാളിക്കൊപ്പം റാക്കറ്റേന്താന്‍ ആകാംക്ഷയോടെ കാത്തിരുന്ന് നദാല്‍. കളി നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ അവസാന അങ്കത്തിനായി ഇന്ന് ലേവര്‍ കപ്പില്‍ ഇറങ്ങും.
പതിറ്റാണ്ടുകളായി ബദ്ധവൈരികളായിരുന്ന റാഫേല്‍ നദാലിനെ കൂടെ കൂട്ടിയാണ് ഡബ്ള്‍സ് മത്സരത്തില്‍ മാറ്റുരക്കുക. ടീം യൂറോപ്പിനെ പ്രതിനിധാനംചെയ്താവും ഇരുവരും ഇറങ്ങുക. എതിരാളികള്‍ ടീം വേള്‍ഡിന്റെ ജാക് സോക്കും ഫ്രാന്‍സിസ് ടിയാഫോയും.
22 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുമായി ഒരു പടി മുന്നില്‍ നില്ക്കുന്ന സ്പാനിഷ് താരത്തിനൊപ്പം ഇറങ്ങാന്‍ കഴിഞ്ഞ ദിവസം ഫെഡറര്‍ താല്പര്യം അറിയിച്ചിരുന്നു. ഇതുപരിഗണിച്ചാണ് ടീം ക്രമീകരിച്ചത്.
കാല്‍മുട്ടു വേദനയെ തുടര്‍ന്ന് ഏറെയായി കളത്തിനു പുറത്താണ് ഫെഡറര്‍. മൂന്നു തവണ കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തിയിട്ടും വിജയമാകാതെ വന്നതോടെ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha