Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

വിന്‍സന്റ് കെയ്മറോട് തോല്‍വി ഏറ്റുവാങ്ങി പ്രഗ്‌നാനന്ദ; അര്‍ജുന്‍ എരിഗെയ്‌സി സെമിയില്‍

23 SEPTEMBER 2022 11:45 PM IST
മലയാളി വാര്‍ത്ത

More Stories...

ചൈന ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്‌...

  23-ാമത് കോമൺവെൽത്ത് ഗെയിംസിന് ഇന്ന് സ്കോട്ട്‌ലാൻഡിലെ ഗ്ളാസ്ഗോയിൽ തുടക്കമാകും...

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...

മെല്‍റ്റ് വാട്ടര്‍ ചാമ്പ്യന്‍സ് ചെസ് ടൂറിന്റെ ഭാഗമായുള്ള ജൂലിയസ് ബെയര്‍ ജനറേഷന്‍ ചെസില്‍ പ്രഗ്‌നാനന്ദ ക്വാര്‍ട്ടറില്‍ തോറ്റുപുറത്തായി. 17കാര്‍ തമ്മിലായിരുന്നു മത്സരമെന്നത് ശ്രദ്ധേയമായി. 17കാരന്‍ പ്രഗ്‌നാനന്ദയും 17കാരന്‍ ജര്‍മ്മനിയുടെ വിന്‍സന്റ് കെയ്മറും. പ്രിലിം റൗണ്ടില്‍ പ്രഗ്‌നാനന്ദ തോല്‍പിച്ചതിനാല്‍ മിക്കവാറും ക്വാര്‍ട്ടറില്‍ പ്രഗ്‌നാനന്ദ തന്നെ ജയിക്കുമെന്ന് എല്ലാവരും കരുതി.

നാല് ഗെയിമുകളുള്ള പോരാട്ടത്തില്‍ ആദ്യ മത്സരത്തില്‍ വിന്‍സന്റ് കെയ്മര്‍ ജയിച്ചു. പിന്നീടുള്ള രണ്ട് ഗെയിമുകളും സമനിലയിലായി. നാലാമത്തെ നിര്‍ണ്ണായക ഗെയിമിലും വിന്‍സന്റ് കെയ്മര്‍ പ്രഗ്‌നാനന്ദയെ തോല്‍പിച്ചു. ഇതോടെ പ്രഗ്‌നാനന്ദ പുറത്തായി. വിന്‍സന്റ് കെയ്മര്‍ സെമിയില്‍ കടക്കുകയും ചെയ്തു. പ്രഗ്‌നാനന്ദ ജയിച്ചിരുന്നെങ്കില്‍ ജൂലിയസ് ബെയര്‍ ചെസില്‍ ഒരു പ്രഗ്‌നാനന്ദമാഗ്‌നസ് കാള്‍സന്‍ പോരാട്ടമുണ്ടാകുമെന്ന ചെസ് പ്രേമികളുടെ പ്രതീക്ഷ ഇതോടെ അസ്ഥാനത്തായി.

ഇന്ത്യയുടെ മറ്റൊരു താരമായ അര്‍ജുന്‍ എരിഗെയ്‌സി സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ അമേരിക്കയുടെ 15കാരനായ ഗ്രാന്റ് മാസ്റ്റര്‍ ക്രിസ്റ്റഫര്‍ യൂവിനെ തോല്‍പിച്ചാണ് അര്‍ജുന്‍ എരിഗെയ്‌സി സെമിയിലെത്തിയത്. ഈ ടൂര്‍ണ്ണമെന്റിലെ പ്രിലിം റൗണ്ടില്‍ പ്രഗ്‌നാനന്ദയെ തോല്‍പിച്ച് വാര്‍ത്ത സൃഷ്ടിച്ച അപകടകാരിയായ കളിക്കാരനാണ് ക്രിസ്റ്റഫര്‍ യൂ. കടുത്ത പരീക്ഷണമാണ് അര്‍ജുന്‍ എരിഗെയ്‌സിക്ക് യൂവില്‍ നിന്നും നേരിടേണ്ടിവന്നത്. ഇരുവരും മാറി മാറി ജയിച്ചതിനാല്‍ ആറ് മത്സരങ്ങള്‍ വേണ്ടി വന്നു. ആദ്യ ജയം എരിഗെയ്‌സിക്കായിരുന്നു. പിന്നാലെ യൂ ജയിച്ചു. വീണ്ടും എരിഗെയ്‌സി ജയിച്ചു. നാലാം ഗെയിമില്‍ വീണ്ടും യൂവിന് ജയം. അഞ്ചാം ഗെയിം എരിഗെയ്‌സി ജയിച്ചു. ആറാം ഗെയിമില്‍ സമനിലയില്‍ കുരുക്കിയതോടെ എരിഗെയ്‌സി ജയം ഉറപ്പിച്ചു.

ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സന്‍ ക്വാര്‍ട്ടറില്‍ അമേരിക്കയുടെ പ്രശസ്തനായ ഗ്രാന്റ് മാസ്റ്റര്‍ ലെവോണ്‍ ആരോണിയനെ തോല്‍പിച്ചാണ് സെമിയില്‍ സ്ഥാനമുറപ്പിച്ചത്. നാല് റൗണ്ട് മത്സരത്തില്‍, ആദ്യ മത്സരത്തില്‍ ലെവോണ്‍ ആരോണിയന്‍ ജയത്തോടെ മാഗ്‌നസ് കാള്‍സനെ ഞെട്ടിച്ചതാണ്. എന്നാല്‍ പതറാതെ മാഗ്‌നസ് കാള്‍സണ്‍ അടുത്ത മൂന്ന് മത്സരങ്ങളിലും ജയിച്ചു.

വിയറ്റ്‌നാം താരം ലെ ക്വാങ് ലിയെം ടൂര്‍ണ്ണമെന്റില്‍ വിവാദ പുരുഷനായ അമേരിക്കയുടെ ഹാന്‍സ് നീമാനെ തോല്‍പിച്ചാണ് സെമി കണ്ടത്. ആദ്യ ഗെയിം ലെ ക്വാങ് ലിയെം ജയിച്ചു. രണ്ടാം ഗെയിം ഹാന്‍സ് നീമാന്‍ ജയിച്ചു. മൂന്നാം ഗെയിം സമനിലയില്‍ അവസാനിച്ചു. നിര്‍ണ്ണയകമായ നാലാം ഗെയിമില്‍ ലെ ക്വാങ് ലിയെം ജയിച്ചു. പ്രിലിം റൗണ്ടില്‍ ഹാന്‍സ് നീമാനുമായി കളിച്ച മാഗ്‌നസ് കാള്‍സന്‍ ഒരൊറ്റ നീക്കത്തിന് ശേഷം ടൂര്‍ണ്ണമെന്റില്‍ നിന്നും പിന്മാറിയിരുന്നു. ഹാന്‍സ് നീമാന്‍ ഇതിന് തൊട്ടുമുന്‍പ് നടന്ന സിന്‍ക്വെഫീല്‍ഡ് ടൂര!്ണ്ണമെന്റില്‍ മാഗ്‌നസ് കാള്‍സനെ തോല്‍പിച്ചിരുന്നു. ഇത് ചതിയിലൂടെയായിരുന്നു എന്ന് ആരോപിച്ച കാള്‍സന്‍ പിന്നീട് ഹാന്‍സ് നീമാനുമായി മത്സരിക്കാന്‍ വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു. ഹാന്‍സ് നീമാനുമായുള്ള മത്സരം കളിക്കാതെ പിന്‍മാറിയതോടെ പോയിന്റ് നഷ്ടമായ മാഗ്‌നസ് കാള്‍സന്‍ പക്ഷെ പിന്നീടുള്ള മത്സരങ്ങളില്‍ തുടര്‍ച്ചയായി ജയിച്ച് ജൂലിയസ് ബെയര്‍ കപ്പില്‍ ഒന്നാമനായാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്. ക്വാര്‍ട്ടറില്‍ ലെവോണ്‍ ആരോണിയനെ തോല്‍പിച്ച് സെമിയില്‍ കടക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

16 ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നു  (2 hours ago)

ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു  (2 hours ago)

കോഴിക്കോട് പനി ബാധിച്ച് ആറു വയസ്സുകാരി മരിച്ചു  (2 hours ago)

18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത ; പൊളിച്ച് പണിയാന്‍ ഉടമ അനുമതി തേടി  (2 hours ago)

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു  (3 hours ago)

നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി  (3 hours ago)

എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയത് അവരുടെ വാക്കുകളാണ് സഞ്ജു സാംസണ്‍ പറയുന്നു  (5 hours ago)

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷൈന്‍ ടോം ചാക്കോ  (5 hours ago)

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (8 hours ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (8 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (9 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (9 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (9 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (10 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (11 hours ago)

Malayali Vartha Recommends