അവസാന മത്സരത്തില്‍ ജയം നേടാനാവാതെ... ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിച്ചു....
അവസാന മത്സരത്തില്‍ ജയം നേടാനാവാതെ... ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിച്ചു.... ലേവര്‍ കപ്പ് ഡബിള്‍സില്‍ സ്പെയിനിന്റെ റാഫേല്‍ നദാലിനൊപ്പം കളിക്കാനിറങ്ങിയ ഫെഡറര്‍ അവസാന മത്സരത്തില്‍ കണ്ണീരോടെയാണ് വിടവാങ്ങിയത്.
അമേരിക്കയുടെ ഫ്രാന്‍സിസ് ടിയാഫോ-ജാക്ക് സോക്ക് സഖ്യമാണ് ഫെഡറര്‍-നദാല്‍ സഖ്യത്തെ പരാജയപ്പെടുത്തിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സഖ്യം പരാജയപ്പെട്ടത്. സ്കോര്‍: 6-4, 6-7, 11-9.
ടീം യൂറോപ്പിനുവേണ്ടിയാണ് ഫെഡററും നദാലും കളിച്ചത്. ടിയാഫോയും സോക്കും ലോകടീമിനുവേണ്ടി അണിനിരന്നു. ആദ്യ സെറ്റ് അനായാസം നേടിയ ഫെഡറര്‍-നദാല്‍ സഖ്യത്തിന് രണ്ടാം സെറ്റില്‍ പിഴവുണ്ടായി. ടൈബ്രേക്കറില്‍ 7-2 ന് വിജയിച്ച അമേരിക്കന്‍ സഖ്യം സെറ്റ് സ്വന്തമാക്കി തിരിച്ചടിച്ചു.
മൂന്നാം സെറ്റില്‍ ഇരുടീമുകളും വാശിയേറിയ പോരാട്ടം കാഴ്ചവെച്ചിരുന്നുവെങ്കിലും അവസാന വിജയം അമേരിക്കയുടെതായി. മത്സര ശേഷം പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഫെഡറര്‍ ടെന്നീസ് കോര്‍ട്ടിനോട് വിട പറഞ്ഞത്.
https://www.facebook.com/Malayalivartha