36-ാം ദേശീയ ഗെയിംസില്‍ കേരളത്തിന് ജയത്തോടെ തുടക്കം...
36-ാം ദേശീയ ഗെയിംസില്‍ കേരളത്തിന് ജയത്തോടെ തുടക്കം. നെറ്റ്ബോള്‍ പൂള് ബിയിലെ ആദ്യ മത്സരത്തില്‍ കേരളം ബിഹാറിനെ തോല്‍പ്പിച്ചു സ്കോര്‍: 83-41.
കേരളത്തിനുവേണ്ടി ആക്രമണനിരയില്‍ ഹരികൃഷ്ണന് (36), അരുണ്‍ (35), അനിരുദ്ധന് (12) എന്നിവര്‍ തിളങ്ങി. ജോസ്മോന്, ജിതിന് മാത്യു, ഹംസ, റിജാസ്, രാഹുല്‍ എന്നിവരും മികച്ചുനിന്നു.
ചൊവ്വാഴ്ച തെലങ്കാനയുമായാണ് അടുത്ത മത്സരം. ഡല്‍ഹിയാണ് ഗ്രൂപ്പിലെ നാലാം ടീം. കഴിഞ്ഞതവണ വെങ്കലമെഡല്‍ ജേതാവാണ് കേരളം. ടീമിന്റെ പ്രകടനത്തില്‍ തൃപ്തിയുണ്ടെന്നും മെഡല്‍ നേടാമെന്ന പ്രതീക്ഷയിലാണെന്നും കോച്ച് .
"
https://www.facebook.com/Malayalivartha