ലണ്ടന്‍ മാരത്തണില്‍ നിന്ന് കെനിയന്‍ സൂപ്പര്‍താരം ബ്രിജിഡ് കോസ്ഗെ പിന്മാറി....
ലണ്ടന്‍ മാരത്തണില്‍ നിന്ന് കെനിയന്‍ സൂപ്പര്‍താരം ബ്രിജിഡ് കോസ്ഗെ പിന്മാറി. രണ്ട് തവണ ലണ്ടന്‍ മാരത്തണില്‍ വിജയിയായ കോസ്ഗെ കാലിലെ പേശിക്കേറ്റ പരിക്ക് മൂലമാണ് മത്സരത്തില്‍ നിന്ന് പിന്മാറിയത്.
വലത് കാലിലെ പേശിക്കേറ്റ പരിക്ക് ഗുരുതരമല്ലെന്നും അടുത്ത സീസണിലെ ലണ്ടന്‍ മാരത്തണില്‍ താന്‍ ശക്തമായി തിരിച്ചുവരുമെന്നും കോസ്ഗെ പ്രസ്താവനയിലൂടെ അറിയിക്കുകയുണ്ടായി.
വനിതാ മാരത്തണില്‍ 2:14:04 എന്ന സമയം കുറിച്ച് ലോക റിക്കാര്‍ഡ് നേടിയ കോസ്ഗെ ടോക്യോ ഒളിന്പിക്സിലെ വെള്ളി മെഡല്‍ ജേതാവാണ്. 2019, 2020 ലണ്ടന്‍ മാരത്തണുകളിലെ ജേതാവായ കോസ്ഗെ ഇത്തവണയും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഈ പിന്മാറ്റം നടത്തിയത്.
"
https://www.facebook.com/Malayalivartha