യുവേഫാ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനെ അവസാന നിമിഷത്തെ ഏക ഗോളിന് മറികടന്ന് സ്പെയിന് സെമിയില്‍
യുവേഫാ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനെ അവസാന നിമിഷത്തെ ഏക ഗോളിന് മറികടന്ന് സ്പെയിന് സെമിയില്‍. സ്വന്തം നാട്ടില്‍ കളം നിറഞ്ഞ് കളിച്ചിട്ടും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. 88-ാം മിനിറ്റിലാണ് സ്പെയിനിന് ഗോള്‍ നേടാനായത്.
സൂപ്പര്‍ താരം അല്‍വാരോ മൊറാത്തയാണ് വിജയ ഗോള്‍ നേടിയത്. മികച്ച പോരാട്ടം നടത്തിയ പോര്‍ച്ചുഗലിനെ മറികടക്കാനായി ആദ്യ പകുതിയില്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും സ്പെയിന് കഴിഞ്ഞില്ല.
ഡാനി കാര്‍വാജലും നിക്കോ വില്യംസും നടത്തിയ മുന്നേറ്റമാണ് ബോക്സിനകത്തു വെച്ച് മൊറാത്തയുടെ കാലിലേയ്ക്ക് പന്തെത്താനായി കാരണമായത്. ഗോളിയെ മറികടന്നാണ് മൊറാത്തയുടെ ഗോള്‍ വീണത്.
മികച്ച അവസരം ബോക്സിനുള്ളില്‍ ലഭിച്ചെങ്കിലും ക്രിസ്റ്റ്യാനോയുടെ ഷോട്ട് വലയിലെത്താതെ പുറത്തേയ്ക്ക് പോവുകയായിരുന്നു. ഗ്രൂപ്പ് എയിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്.
അടുത്ത വര്‍ഷം ജൂണിലാണ് സെമിഫൈനലുകള്‍ അരങ്ങേറുക. സ്പെയിനിനൊപ്പം ക്രൊയേഷ്യ, ഇറ്റലി, നെതര്‍ലാന്റ്സ് എന്നീ ടീമുകളും യൂറോപ്പിലെ ചാമ്പ്യന്‍ പട്ടത്തിനായി സെമി പോരാട്ടത്തിന് ഇറങ്ങും.
https://www.facebook.com/Malayalivartha