ദേശീയ ഗെയിംസില്‍ കേരളത്തിന് വീണ്ടുമൊരു സ്വര്‍ണവും വെള്ളിയും കൂടി ... വനിതകളുടെ റോവിങ് കോക്സ്ഡ് എയ്റ്റിലാണ് കേരളത്തിന്റെ സ്വര്‍ണനേട്ടം
ദേശീയ ഗെയിംസില്‍ കേരളത്തിന് ഒരു സ്വര്‍ണവും ഒരു വെള്ളിയും കൂടി ലഭിച്ചു. വനിതകളുടെ റോവിങ് കോക്സ്ഡ് എയ്റ്റിലാണ് കേരളത്തിന് സ്വര്‍ണനേട്ടമുണ്ടായത്.
ആര്‍ച്ച, അലീന ആന്റോ, ദേവപ്രിയ, അരുന്ധതി, റോസ് മരിയ ജോഷി, വര്‍ഷ. അശ്വതി, മീനാക്ഷി, ആര്യ ഡി. നായര്‍ എന്നിവരടങ്ങിയ ടീമാണ് 6:35.0 മിനിറ്റില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടിയത്. ഒഡിഷ വെള്ളിയും തമിഴ്നാട് വെങ്കലവും നേടി.
വനിതാ ബാസ്ക്കറ്റ്ബോള്‍ ത്രീ ഓണ്‍ ത്രീയില്‍ കേരളത്തിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഫൈനലില്‍ തെലങ്കാനയോടാണ് തോറ്റത്. സ്കോര്‍: 13-17.
https://www.facebook.com/Malayalivartha