ചാമ്പ്യന്‍സ് ലീഗില്‍ പുതിയ റെക്കോര്‍ഡിലേക്ക് പി.എസ്.ജി സൂപ്പര്‍താരം ലയണല്‍ മെസ്സി...
ചാമ്പ്യന്‍സ് ലീഗില്‍ പുതിയ റെക്കോര്‍ഡിലേക്ക് പി.എസ്.ജി സൂപ്പര്‍താരം ലയണല്‍ മെസ്സി.... 40 വ്യത്യസ്ത ടീമുകള്‍ക്കെതിരെ ഗോള്‍ നേടിയ ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി.
39 ക്ലബുകള്‍ക്കെതിരെ ഗോള്‍ നേടിയതോടെ തന്നെ ഏറ്റവും കൂടുതല്‍ ടീമുകള്‍ക്കെതിരെ ഗോള്‍ നേടിയ താരമെന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡ് മെസ്സി സ്വന്തം പേരിലാക്കിയിട്ടുണ്ടായിരുന്നു.
ചാമ്പ്യന്‍സ് ലീഗിലെ മൂന്നാം മത്സരത്തില്‍ ബെന്‍ഫിക്കക്കെതിരെ 22ാം മിനിറ്റില്‍ വലകുലുക്കിയാണ് മെസ്സി 40ാം ഗോള്‍ നേടിയെടുത്തത്്. 2005-06 സീസണ് മുതല്‍ തുടര്‍ച്ചയായ 18 സീസണുകളില്‍ ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ നേടുന്ന ആദ്യ കളിക്കാരനായും മെസ്സി മാറിയിരുന്നു. 17 സീസണുകളില്‍ ഗോളടിച്ച റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം കരീം ബെന്‍സേമയെയാണ് മറികടന്നിരുന്നത്.
ബെന്‍സേമ ഇത്തവണയും ചാമ്പ്യന്‍സ് ലീഗില്‍ ഇറങ്ങുന്നതിനാല്‍ ഗോളടിച്ചാല്‍ മെസ്സിക്കൊപ്പമെത്താന്‍ അവസരമുണ്ട്. കഴിഞ്ഞയാഴ്ച അര്‍ജന്റീനക്കായി ഇരട്ടഗോള്‍ നേടിയ മെസ്സി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മൂന്നാമത്തെ താരമായിരുന്നു. മെസ്സിക്ക് മുന്നിലുള്ളത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇറാന് താരമായിരുന്ന അലി ദേയിയുമാണ് .
https://www.facebook.com/Malayalivartha