ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 187 റണ്‍സ് വിജയലക്ഷ്യം
ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 187 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ കെ.എല്‍ രാഹുല്‍ 57(33), സൂര്യകുമാര്‍ യാദവ് 50(33) എന്നിവരുടെ മികവില്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടിയൈടുത്തു.
ആറ് ഫോറും മൂന്ന് സിക്സുമായി രാഹുല്‍ തകര്‍ത്തടിച്ചപ്പോള്‍ ഒന്നാം വിക്കറ്റില്‍ ഇന്ത്യ നേടിയത് 7.3 ഓവറില്‍ 78 റണ്‍സ്. മാക്സ്വെല്ലിന് വിക്കറ്റ് നല്കി രാഹുലാണ് ആദ്യം മടങ്ങിയത്. അധികം വൈകാതെ നായകന് രോഹിത് ശര്‍മ 15(14) ആഷ്ടണ്‍ ആഗറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
തകര്‍പ്പന്‍ ഫോം തുടരുന്ന സൂര്യകുമാര്‍ യാദവിന്റെ ബാറ്റില്‍ നിന്ന് ആറ് ഫോറുകളും ഒരു സിക്സും പിറന്നു. ഓസ്ട്രേലിയക്ക് വേണ്ടി കെയിന്‍ റിച്ചാര്ഡ്സണ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ആഷ്ടണ്‍ ആഗര്‍, ഗ്ലെന്‍ മാക്സ്വെല് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യക്കായി വിരാട് കോലി 19(13) ദിനേശ് കാര്‍ത്തിക് 20(14) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ 2(5) ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. രവിചന്ദ്രന്‍ അശ്വിന് 2 പന്തില്‍ ഒരു സിക്സ് നേടി ഇന്നിങ്സിലെ അവസാന പന്തില്‍ പുറത്തായപ്പോള്‍ ആറ് പന്തില്‍ നിന്ന് അത്രയും തന്നെ റണ്‍സ് നേടി അക്സര്‍ പട്ടേല്‍ പുറത്താകാതെ നില്ക്കുകയാണുണ്ടായത്.
https://www.facebook.com/Malayalivartha