ക്ലബ്ബ് ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി... ബാലണ്‍ ഡി ഓര് പുരസ്കാര ചടങ്ങിലാണ് ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബായി സിറ്റിയെ തെരഞ്ഞെടുത്തത്
കഴിഞ്ഞ വര്‍ഷത്തെ ക്ലബ്ബ് ഓഫ് ദി ഇയര്‍ അവാര്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. ബാലണ്‍ ഡി ഓര് പുരസ്കാര ചടങ്ങിലാണ് ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബായി സിറ്റിയെ തെരഞ്ഞെടുത്തത്. ലിവര്‍പൂളാണ് രണ്ടാമത്. റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്തെത്തി.
മികച്ച യുവതാരമായി ബാഴ്സലോണയുടെ ഗാവിയെ തെരഞ്ഞെടുത്തു. ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കര്‍ കരിം ബെന്‍സെമ സ്വന്തമാക്കി.
ബാഴ്സലോണ താരം അലക്സിയ പ്യൂട്ടയ്യസാണ് മികച്ച വനിതാ താരം. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള യാഷിന് ട്രോഫി റയല്‍ മാഡ്രിഡിന്റെ തിബോ കുര്‍ട്ടോയ്ക്കാണ്. മികച്ച സ്ട്രൈക്കര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ പുരസ്കാരം ബാഴ്സലോണയുടെ റോബര്‍ട്ട് ലെവന്‍ഡോസ്ക്കിക്കാണ്.
" fr
https://www.facebook.com/Malayalivartha