ടോട്ടന്‍ഹാമിനെതിരായ മത്സരത്തിനിടെ ഗ്രൗണ്ട് വിട്ട സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ചെല്‍സിക്കെതിരായ മത്സരത്തിനുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമില്‍ നിന്ന് പുറത്താക്കി
ടോട്ടന്‍ഹാമിനെതിരായ മത്സരത്തിനിടെ ഗ്രൗണ്ട് വിട്ട സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ചെല്‍സിക്കെതിരായ മത്സരത്തിനുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമില്‍നിന്ന് പുറത്താക്കി.
ശനിയാഴ്ച സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലാണ് മത്സരം. തനിക്ക് അവസരം നല്‍കാത്തതില്‍ പ്രകോപിതനായാണ് മത്സരം അവസാനിക്കും മുമ്പെ താരം ഇറങ്ങിപ്പോയത്.
ഇതിനെതിരെ പഴയ കളിക്കാരില്‍ നിന്നും ആരാധകരില്‍ നിന്നും വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടായിരുന്നു. തൊട്ടുപിന്നാലെ വിഷയം കൈകാര്യം ചെയ്യുമെന്ന് കോച്ച് എറിക് ടെന്‍ഹാഗ് വെളിപ്പെടുത്തി.
90ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ ഗ്രൗണ്ട് വിട്ടത്. നാല് മിനിറ്റ് ഇഞ്ചുറി സമയം അവശേഷിക്കെ താരം ടണല്‍വഴി മടങ്ങുകയായിരുന്നു. ഈ സമയത്ത് മറുപടിയില്ലാതെ രണ്ടു ഗോളിന് മുന്നിലായിരുന്നു യുനൈറ്റഡ്.
സീസണില്‍ യുനൈറ്റഡിന്റെ ഭൂരിഭാഗം മത്സരങ്ങളിലും സൈഡ് ബെഞ്ചിലായിരുന്നു താരത്തിന്റെ സ്ഥാനം. ടീമിനായി 12 മത്സരങ്ങളില്‍നിന്ന് രണ്ടു ഗോള്‍ മാത്രമാണ് ക്രിസ്റ്റ്യാനോ നേടിയത്. പരിശീലകന് എറിക് ടെന്‍ ഹാഗ് തന്നെ കാര്യമായി പരിഗണിക്കുന്നില്ലെന്ന നിരാശയും താരത്തിനുണ്ട്.
https://www.facebook.com/Malayalivartha