പ്രതീക്ഷയോടെ ആരാധകര്‍.... ലോക ചാമ്പ്യന്മാരും ഏഷ്യന്‍ ചാമ്പ്യന്മാരും നേര്‍ക്കുനേര്‍ .... ടി20 ലോകകപ്പില്‍ ഓസ്ട്രേലിയ ശ്രീലങ്കയ്ക്കെതിരെ
പ്രതീക്ഷയോടെ ആരാധകര്‍.... ലോക ചാമ്പ്യന്മാരും ഏഷ്യന്‍ ചാമ്പ്യന്മാരും നേര്‍ക്കുനേര്‍ .... ടി20 ലോകകപ്പില്‍ ഓസ്ട്രേലിയ ശ്രീലങ്കയ്ക്കെതിരെ . ടി20 ലോകകപ്പില്‍ സ്വന്തം നാട്ടില്‍ കിരീടം നിലനിര്‍ത്താനിറങ്ങുന്ന ഓസ്ട്രേലിയക്ക് ജയം അനിവാര്യമായ മത്സരത്തില്‍ ശ്രീലങ്ക എതിരാളികള്‍.
ഇന്ത്യന്‍ സമയം വൈകുന്നേരം 4.30ന് പെര്‍ത്തില്‍ ആണ് മത്സരം. സൂപ്പര്‍ 12ലെ ഉദ്ഘാടന മത്സരത്തില്‍ അയല്‍ക്കാരായ ന്യൂസിലന്‍ഡിനോട് 89 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയാണ് ഓസീസ് എത്തുന്നത്. എന്നാല്‍ അയര്‍ലന്‍ഡിനെ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് മറുവശത്ത് ശ്രീലങ്ക. ശക്തരായ ഇംഗ്ലണ്ട് കൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഇന്ന് തോല്‍വി വഴങ്ങിയാല്‍ ഓസീസിന്റെ സെമി പ്രതീക്ഷകള്‍ക്ക് അത് കനത്ത തിരിച്ചടിയാകും.
ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, അഫ്ഗാനിസ്താന് എന്നിവര്‍ക്കെതിരെയാണ് ഓസിസിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍. ക്വാളിഫയറില്‍ നമീബിയയോട് തോറ്റ് തുടങ്ങിയ ശ്രീലങ്കയ്ക്ക് ഇന്ന് ജയിക്കാനായാല്‍ ശക്തരായ ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകളെ നേരിടുന്നതിന് മുന്‍പ് അത് വലിയ ആത്മവിശ്വാസം പകരും.
ഏഷ്യാകപ്പില്‍ ആദ്യ മത്സരത്തില്‍ അഫ്ഗാനോട് തോറ്റാണ് തുടങ്ങിയതെങ്കിലും പിന്നീട് ഇന്ത്യയേയും പാകിസ്താനേയും തകര്‍ത്ത് കപ്പ് നേടിയത് ലോകകപ്പിലും ആവര്‍ത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് ശ്രീലങ്ക .
"
https://www.facebook.com/Malayalivartha