യുണൈറ്റഡിനായി വീണ്ടും ഗോള്‍ നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ... യുവേഫ യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം
യുണൈറ്റഡിനായി വീണ്ടും ഗോള്‍ നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ... യുവേഫ യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം.മൊള്ഡീവിയന് ക്ലബ് ഷെരിഫിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
റൊണാള്‍ഡോയെയും യുവതാരം ഗര്‍നാചോയെയും ആദ്യ ഇലവനില്‍ ഇറക്കിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കളി തുടങ്ങിയത്. ആദ്യ പകുതിയില്‍ തന്നെ യുണൈറ്റഡ് ലീഡെടുത്തു.
എറിക്സന് നല്കിയ ഒരു ക്രോസില്‍ നിന്ന് ഒരു ഹെഡറിലൂടെ ഡാലോട്ട് ആണ് യുണൈറ്റഡിനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയില്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡ് (65'), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (81') എന്നിവരും ലക്ഷ്യം കണ്ടതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയം ഉറപ്പിച്ചു.
"
https://www.facebook.com/Malayalivartha