അത്ലറ്റിക്കോയ്ക്ക് തിരിച്ചടി...യുവേഫ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് കാണാതെ പുറത്തായ അത്ലറ്റിക്കോയ്ക്ക് ഇത്തവണ യൂറോപ്പ ലീഗിലും കളിക്കാനാകില്ല
അത്ലറ്റിക്കോയ്ക്ക് തിരിച്ചടി... യുവേഫ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് കാണാതെ പുറത്തായ അത്ലറ്റിക്കോയ്ക്ക് ഇത്തവണ യൂറോപ്പ ലീഗിലും കളിക്കാനാകില്ല. ഗ്രൂപ്പ് ബിയില്‍ അവസാന സ്ഥാനക്കാരായതാണ് അത്ലറ്റിക്കോയ്ക്ക് തിരിച്ചടിയായത്.
ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ പോര്‍ച്ചുഗല്‍ ക്ലബ് എഫ്സി പോര്‍ട്ടോയോട് അത്ലറ്റിക്കോ പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മുന്‍ ചാമ്പ്യന്മാരായ അത്ലറ്റിക്കോയെ പോര്‍ട്ടോ വീഴ്ത്തിയത്. ഇതോടെയാണ് അത്ലറ്റിക്കോ ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായി പിന്തള്ളപ്പെട്ടത്.
പോര്‍ട്ടോ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടില്‍ കടന്നു. ഗ്രൂപ്പ് ബിയില്‍ നിന്ന് ക്ലബ് ബ്രഗ്ഗും നോക്കൗട്ട് യോഗ്യത നേടി. മൂന്നാം സ്ഥാനക്കാരായ ലെവര്കുസെന് യൂറോപ്പ ലീഗ് യോഗ്യതയും ഉറപ്പാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha