ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മത്സരത്തിനു മുമ്പ് നടന്ന പരിശീലന സെഷനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പരുക്ക്
ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മത്സരത്തിനു മുമ്പ് നടന്ന പരിശീലന സെഷനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പരിക്കേറ്റു. ഇന്ന് നടന്ന പരിശീലന സെഷനിടെ രോഹിത്തിന്റെ കൈത്തണ്ടയില്‍ പന്ത് വന്നിടിക്കുകയായിരുന്നു.
അഡ്ലെയ്ഡ് ഓവലില്‍ പതിവ് പരിശീലനത്തിനിടെ ഇന്ത്യയുടെ ത്രോ ഡൗണ്‍ വിദഗ്ധന്‍ എസ്. രഘു എറിഞ്ഞുനല്‍കിയ പന്തുകള്‍ നേരിടുന്നതിനിടെയായിരുന്നു സംഭവം.
സൈഡ് ആം ത്രോവര്‍ ഉപയോഗിച്ച് രഘു എറിഞ്ഞ ഒരു ഷോര്ട്ട്ബോള് നേരിട്ട രോഹിത്തിന് പിഴച്ചു. പെട്ടെന്ന് കുത്തിയുയര്‍ന്ന പന്ത് പുള്‍ ഷോട്ടിന് ശ്രമിച്ച രോഹിത്തിന്റെ വലത് കൈത്തണ്ടയില്‍ ഇടിക്കുകയായിരുന്നു.
കടുത്ത വേദന അനുഭവപ്പെട്ട രോഹിത് ഉടന്‍ തന്നെ ഐസ് പാക്ക് വെച്ച് സമീപത്ത് മാറിയിരുന്നു. കുറച്ച് സമയം ഇത്തരത്തില്‍ വിശ്രമിച്ച ശേഷം രോഹിത് പരിശീലനം പുനരാരംഭിച്ചിരുന്നു.
"
പരിശീലന സെഷനു ശേഷം ടീമിന്റെ മെഡിക്കല്‍ സംഘം രോഹിത്തിനെ പരിശോധിക്കും. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
"
https://www.facebook.com/Malayalivartha