ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബോറൂസിയ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്ത് ഗ്ലാഡ്ബാച്ച്
ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബോറൂസിയ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്ത് ഗ്ലാഡ്ബാച്ച്. ഡോര്‍ട്ട്മുണ്ടിനെ ഗ്ലാഡ്ബാച്ച് രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
ജോനാസ് ഹോഫ്മാന്‍ (4'), റമി ബെന്‍സബൈനി (26'), മാര്‍ക്കസ് തുറാം (30'), കുവാഡിയോ കൊനേ (46') എന്നിവരാണ് ഗ്ലാഡ്ബാച്ചിന്റെ ഗോളുകള്‍ നേടിയത്. ജുലിയന്‍ ബ്രാന്‍ഡ് (19'), നികോ സ്ക്ലോറ്റര്ബെക് (40') എന്നിവരാണ് ഡോര്‍ട്ട്മുണ്ടിന്റെ ഗോള്‍ സ്കോറര്‍മാര്‍.
ജയത്തോടെ ഗ്ലാഡ്ബാച്ച് ഏഴാം സ്ഥാനത്തേക്ക് കയറി. മൂന്നു പോയിന്റ് കൂടുതലുള്ള ഡോര്‍ട്ട്മുണ്ട് ആറാമതാണ്.
" f
https://www.facebook.com/Malayalivartha