ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ രണ്ടാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ്.... ടോസ് നേടിയ കിവീസ് നായകന് കെയ്ന്‍ വില്യംസണ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു
ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ രണ്ടാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ കിവീസ് നായകന് കെയ്ന്‍ വില്യംസണ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ലോകകപ്പ് സെമി ഫൈനലില്‍ പരാജയപ്പെട്ട ടീമില്‍ ഒരു മാറ്റം മാത്രം വരുത്തിയാണ് കിവീസ് പോരാട്ടത്തിറങ്ങുന്നത്. ട്രെന്റ് ബോള്‍ട്ടിന് പകരം ആദം മില്‍നെ കിവീസ് ടീമിലെത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന നീലപ്പട സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്കി യുവനിരയുമായിയാണ് കളിക്കളത്തില്‍ എത്തുന്നത്.
ആദ്യ മത്സരം മഴ മൂലം ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചതിനാല്‍ മൂന്ന് മത്സര പരമ്പര സ്വന്തമാക്കാന്‍ ഇന്നത്തെ പോരാട്ടത്തില്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്.
"
https://www.facebook.com/Malayalivartha