സിറ്റിക്ക് ജയം... ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും പരാജയം
സിറ്റിക്ക് ജയം... ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും പരാജയം. നോട്ടിങ്ഹാം ഫോറസ്റ്റിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ തോല്‍വി വഴങ്ങിയത്. ഗോള്‍രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ എല്ലാ ഗോളുകളും പിറന്നത്.
64 ം മിനിട്ടില്‍ ഡൊമിംഗസാണ് നോട്ടിങ്ഹാം ഫോറസ്റ്റിന് ലീഡ് സമ്മാനിച്ചത്. ഒരു ഗോളിന് പിറകിലായതോടെ ആക്രമിച്ച കളിച്ച മാഞ്ചസ്റ്റര്‍ 78 ാം മിനുട്ടില്‍ റാഷ്ഫോര്‍ഡിലൂടെ സമനില കണ്ടെത്തി. എന്നാല്‍ ഈ ആശ്വാസം അധിക നേരം നീണ്ടു നിന്നില്ല. 82 ാം മിനുട്ടില്‍ ഫോറ്സ്റ്റ് ലീഡ് തിരികെ പിടിച്ചു. ഗിബ്സ് വൈറ്റാണ് ഫോറസ്റ്റന് വേണ്ടി വിജയഗോള്‍ നേടിയത്. പരാജയത്തോടെ 31 പോയിന്റുമായി ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.
ലീഗിലെ മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഷെഫീള്‍ഡ് യുണൈറ്റഡിനെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. സിറ്റിക്ക് വേണ്ടി റോഡ്രിയു അല്‍വാരസും ഗോള്‍ നേടി.ജയത്തോടെ സിറ്റി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. 19 കളികളില്‍നിന്ന് 12 ജയവുമായി 42 പോയിന്റാണ് സിറ്റിക്ക്.ഒന്നാം സ്ഥാനത്ത് 42 പോയിന്റുള്ള ലിവര്‍പൂളാണ് .
https://www.facebook.com/Malayalivartha