സൗദി പ്രൊ ലീഗില്‍ ഈ വര്‍ഷത്തെ അവസാന മത്സരത്തിലും ഗോളടിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
സൗദി പ്രൊ ലീഗില്‍ ഈ വര്‍ഷത്തെ അവസാന മത്സരത്തിലും ഗോളടിച്ച് 2023 സ്വന്തം പേരില്‍ എഴുതിചേര്‍ത്ത് അല്‍നസ്റിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
54 ഗോളുകള്‍ നേടിയ 38കാരനാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്. 52 ഗോള്‍ വീതം നേടിയ ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലീഷ് താരം ഹാരി കെയിനിനെയും പി.എസ്.ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയെയും കഴിഞ്ഞ മത്സരത്തില്‍ തന്നെ മറികടന്ന പോര്‍ച്ചുഗല്‍ ഇതിഹാസം റെക്കോഡ് നേട്ടം കിങ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റിയില്‍ പുതുക്കുകയായിരുന്നു.
കരിയറിലെ 873ാമത്തെ ഗോളുകൂടിയാണ് പിറന്നത്. അതേസമയം, റൊണാള്‍ഡോയുടെ ചിറകിലേറി തകര്‍പ്പന്‍ ജയത്തോടെ അല്‍ നസ്റും വര്‍ഷാവസാനം ഗംഭീരമാക്കി. അല്‍ താവൂണ്‍ എഫ്.സിക്കെതിരെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അല്‍ നസ്റിന്റെ ജയം.താവൂണിന്റെ തട്ടകത്തില്‍ മാര്‍സലോ ബ്രൊസോവിച്ച്, ഐമറിക് ലപോര്‍ട്ടെ, ഒട്ടാവിയോ, ക്രിസ്റ്റ്യനോ റൊണാള്‍ഡോ എന്നിവരാണ് അല്‍ നസ്റിനായി ഗോള്‍ കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha