സംസ്ഥാന സീനിയര്‍ പുരുഷ, വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം
സംസ്ഥാന സീനിയര്‍ പുരുഷ, വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ആരംഭിക്കും. ഏഴുവരെ മാനന്തവാടി താഴെയങ്ങാടിയിലെ താല്‍ക്കാലിക ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും ജില്ലാ വോളിബോള്‍ ടെക്നിക്കല്‍ കമ്മിറ്റിയും ചേര്‍ന്നാണ് മത്സരം സംഘടിപ്പിക്കുന്നത്.
ആദ്യത്തെ മൂന്നുദിവസം ലീഗ് റൗണ്ടാണ്. രാവിലെ 7.30 മുതല്‍ രാത്രി 11 വരെ കളിയുണ്ടാകും. നാല്, അഞ്ച് തീയതികളില്‍ വൈകിട്ട് അഞ്ചുമുതല്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടക്കും. ആറിന് സെമിയും ഏഴിന് ഫൈനലും.
https://www.facebook.com/Malayalivartha