Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ സുബിയെ ശകാരിച്ച് അമ്മ: ഞാനല്ലേ.. മേടിച്ച് തരാറ്... അമ്മ വാങ്ങി തരാത്ത ഉടുപ്പ് മോള് ഇടാറില്ലല്ലോ....

23 FEBRUARY 2023 02:54 PM IST
മലയാളി വാര്‍ത്ത

More Stories...

നാവിക സാഗര്‍ പരികര്‍മ-രണ്ടിന്റെ ഭാഗമായി പായ്വഞ്ചിയില്‍ ലോകം ചുറ്റുന്ന ഇന്ത്യന്‍ നാവികസേനയുടെ വനിതാ നാവികര്‍ ചരിത്രയാത്ര പൂര്‍ത്തിയാക്കി നാളെ തീരമണയും....

സമരത്തിന്റെ ഇരുപത്തിയേഴാം ദിവസം... വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍....

മിസ്സിസ് കേരളം - ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം : മിസ്സിസ് ക്യാറ്റ് വോക്ക് പ്രോ ആയി തിരുവനന്തപുരം സ്വദേശിനി കൃപ പ്രകാശ്

വിദ്യാലയ മുറ്റത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു...ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്‌കൂളില്‍' ക്യാമ്പയിന്‍

ആരുമില്ലാത്ത 8 പേരെ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി

ജീവിതത്തിലെ പ്രതിസന്ധികളെ ഒറ്റയ്ക്ക് നേരിട്ട് തന്റേതായ ഒരിടം സിനിമാ മേഖലയിലും, കലയിലും പതിപ്പിച്ച നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് സുബി സുരേഷ്. കഠിന പ്രയത്നത്തിലൂടെ പടുതുയർത്തിയ വീട്ടിലേക്കു സുബിയെ കൊണ്ട് വന്നപ്പോൾ അരങ്ങേറിയത് വികാരനിർഭര രംഗങ്ങളായിരുന്നു. സുബിയുടെ മരണവാർത്ത വന്നപ്പോൾ മുതൽ അമ്മയെ കുറിച്ചുള്ള ആധിയാണ് പ്രിയപ്പെട്ടവർ പങ്കിട്ടത്. വാവിട്ട് കരയുന്ന സുബിയുടെ അമ്മയെ ആശ്വസിപ്പിക്കാൻ പാട് പെടുക ആയിരുന്നു ബന്ധുക്കൾ. അമ്മ എങ്ങനെ സുബിയുടെ മരണം താങ്ങും, ഇതെങ്ങനെ സഹിക്കുമെന്ന് പരസ്പ്പരം ചോദിക്കുന്ന അവസ്ഥ.

അവർക്ക് ഇതിനുള്ള ശക്തി ഉണ്ടാകട്ടെ എന്നാണ് ഒട്ടുമിക്ക ആളുകളും പറഞ്ഞത്. കൂനമ്മാവിലെ വീട്ടിലേക്ക് അവസാനമായി സുബിയെ എത്തിച്ചപ്പോൾ നിയന്ത്രണം വിട്ട് നിലവിളിച്ച് കരയുകയായിരുന്നു 'അമ്മ അംബിക. സുബിയെ അണിയിച്ചൊരുക്കിയാണ് വീട്ടിലേക്ക് എത്തിച്ചത്. മോളെ കണ്ടപാടെ നിയന്ത്രണം വിട്ടു കരഞ്ഞ അമ്മ ചോദിച്ചത് ഇത്ര മാത്രമാണ്. ഇത് അമ്മ മേടിച്ച ഉടുപ്പ് അല്ലല്ലോ മോളെ; ഞാനല്ലേ മേടിച്ച് തരാറ്, അമ്മ വാങ്ങി തരാത്ത ഉടുപ്പ് മോള് ഇടാറില്ലല്ലോ.

എന്ന് പറഞ്ഞുകൊണ്ടാണ് ആ അമ്മ വാവിട്ടു കരഞ്ഞത്. അമ്മയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പാട് പെടുന്നുണ്ടായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും സുബിയെ ഒരു നോക്ക് കാണാൻ 'എന്റെ വീട്ടിലേക്ക്' അപ്പോഴേയ്ക്കും എത്തിയിരുന്നു. തന്റെ അമ്മയാണ് തനിക്ക് എല്ലാം എന്ന് പറയുമായിരുന്നു സുബി. പ്രണയവിവാഹത്തിൽ നിന്നും സുബി പിന്മാറിയതും അമ്മയ്ക്ക് വേണ്ടി ആയിരുന്നു. അമ്മയ്ക്ക് ജോലിക്ക് പൊയ്ക്കൂടേ എന്ന മുൻ കാമുകന്റെ ആ വാക്കിൽ നിന്നുമാണ് ആ ബന്ധത്തിൽ നിന്നുതന്നെ സുബി പിന്മാറിയത്. കാരണം എന്റെ അമ്മ എന്നെ അത്ര കഷ്ടപ്പെട്ടാണ് വളർത്തിയത് എന്ന് എനിക്ക് അറിയാം. എന്റെ അമ്മയ്ക്ക് വേണ്ടി ഞാൻ ഒന്നും നഷ്ടപ്പെടുത്താൻ തയ്യാറായിരുന്നില്ല എന്നാണ് സുബി പറഞ്ഞിട്ടുള്ളത്.

സുബിയെക്കുറിച്ച് സഹോദരൻ പറഞ്ഞ വാക്കുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. ആൾക്ക് ഭക്ഷണം കഴിപ്പ് വളരെ കുറവാണ്. അതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ വരുന്നത് എന്ന് തോനുന്നു. മഞ്ഞപിത്തം വന്നപ്പോഴാണ് ശാരീരിക അവസ്ഥ വഷളാകുന്നത്. കണ്ണിന്റെ അവിടെ നല്ലതുപോലെ മഞ്ഞ കളർ ആയിരുന്നു. ചേച്ചിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ മുതൽ ഞാൻ കൂടെ തന്നെ ഉണ്ടായിരുന്നു.

വിവാഹം ഉറപ്പിക്കാൻ നിൽക്കുമ്പോൾ ആണ് ഈ അവസ്ഥ വരുന്നത്. മഞ്ഞപിത്തം കൂടിയപ്പോൾ എല്ലാ അവയവങ്ങളിലേക്കും ബാധിച്ചു. പ്രെഷർ വല്ലാതെ ഡൌൺ ആയി ഹാർട്ടിന് ഇഷ്യൂ ആയി. ഓപ്പറേഷന് വേണ്ടിയുള്ള അനസ്‌ത്യേഷ്യ കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് വരികയും ചെയ്തു. പ്രെഷർ കുറഞ്ഞിരിക്കുന്ന അവസ്ഥയിൽ ഓപ്പറേഷൻ ചെയ്യുന്നത് പ്രായോഗികം അല്ലെന്ന് ആശുപത്രി അധികൃതർ പറയുകയും ചെയ്തു. സിനിമ മേഖലയിൽ ഉള്ള എല്ലാവരും നമ്മളെ ഒരുപാട് സഹായിച്ചിട്ടുണ്ട്-

 

അനുജൻ അബി പറഞ്ഞു.ഇന്നലെ നല്ല ആക്റ്റീവ് ആയിരുന്നു. എന്റെ മോളുമായി വലിയ ബന്ധം ആയിരുന്നു. കുഞ്ഞിനോട് സംസാരിക്കുകയും ചെയ്തു. കൊച്ചു കുട്ടികളോട് ഇടപഴകാൻ ചേച്ചിക്ക് വലിയ ഇഷ്ടമായിരുന്നു. ചേച്ചി നല്ല ആക്റ്റീവ് ആയിരുന്നു. രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ചേച്ചി ശരിയാകും വീട്ടിൽ വരാം എന്നൊക്കെയാണ് നമ്മളും കരുതിയത്. അതിനിടയിൽ ആണ് രോഗാവസ്ഥ പെട്ടെന്ന് കൂടിയത്.

ഒരു പനി വന്നാൽ പ്പോലും കിടക്കുന്ന ആളല്ല. റെസ്റ്റ് എടുക്കാൻ പറഞ്ഞാൽ പോലും ഓടി നടക്കുന്ന ഒരാൾ ആയിരുന്നു. സ്റ്റേജ് ഷോ എന്നൊക്കെ പറഞ്ഞാൽ ചേച്ചിക്ക് വലിയ ഇഷ്ടം ആയിരുന്നു. പുള്ളികാരിക്ക് എല്ലാ ദിവസവും പ്രോഗ്രാം വേണം എന്ന ഒരാൾ ആയിരുന്നു. പ്രോഗ്രാം ഒക്കെ ചെയ്തു ആളുകളോട് കൂടുതൽ ഇടപഴകാൻ ആണ് ചേച്ചി എപ്പോഴും ആഗ്രഹിച്ചിരുന്നതെന്ന് അബി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന നിയമ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും...  (8 minutes ago)

ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു....  (18 minutes ago)

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കിനിടെ പിടിച്ചു തള്ളി...  (22 minutes ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (24 minutes ago)

ജാതി സെൻസസ് പട്ടികയിൽ വിവാദം  (31 minutes ago)

ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി പത്തുനാള്‍ മാത്രം... ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റുപോയത് പാലക്കാട്  (38 minutes ago)

പ്രൊഫ. അബ്ദുൾ ഘാനി ഭട്ട് അന്തരിച്ചു  (1 hour ago)

ട്രെയിന്‍ തട്ടി രണ്ടു മരണം... ആത്മഹത്യയാണോ അബദ്ധത്തില്‍ പറ്റിയതാണോ എന്ന് പരിശോധിച്ചു വരുന്നു...  (1 hour ago)

കീവ് മൗനാനുവാദം നൽകി  (1 hour ago)

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,  (1 hour ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

പ്രതിരോധ കരാറിൽ ഒപ്പുവച്ചു  (1 hour ago)

ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ .... ദിവസഫലമറിയാം  (1 hour ago)

പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...  (1 hour ago)

ഈ വര്‍ഷത്തെ ആദ്യ ഇളവ്... പലിശ നിരക്ക് കുറച്ച് അമേരിക്ക  (2 hours ago)

Malayali Vartha Recommends