Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

നായികയുമായി ക്യാരവനിൽ കയറി കതകടച്ചു! വിവാദ നായകൻ എന്ത് ചെയ്യുന്നുവെന്ന് ഓർത്ത് സഹപ്രവർത്തകർ പുറത്ത്!

23 MAY 2023 02:59 PM IST
മലയാളി വാര്‍ത്ത

സെറ്റിൽ ലഹരി ഉപയോഗം ഉണ്ടെന്നും അത് കാരണം തന്റെ മകന് സിനിമയിൽ അവസരം ലഭിച്ചിട്ടും ഭാര്യ വിടാൻ സമ്മതിക്കില്ലെന്നും നടൻ ടിനി ടോം പറഞ്ഞത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാള സിനിമയിലെ യുവതാരങ്ങളുടെ അച്ചടക്കമില്ലായ്മയും ലഹരി ഉപയോഗവുമൊക്കെയാണ് കഴിഞ്ഞ കുറച്ചു നാളുകളായി സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലുമൊക്കെ ചർച്ചയാകുന്നത്. നിർമാതാക്കളും സംവിധായകരും താരങ്ങളും വരെ നടന്മാർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

പരാമർശങ്ങളിൽ ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം പല അഭിപ്രായങ്ങളും വന്നിരുന്നു. ലഹരി ഉപയോഗം സംബന്ധിച്ച ചർച്ചകളൊക്കെ സജീവമായ സമയം മുതൽ ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞെത്തിയ ആളാണ് സംവിധായകൻ ശാന്തിവിള ദിനേശ്. യുവതാരങ്ങളുടെ പെരുമാറ്റത്തെ കുറിച്ച് അദ്ദേഹം മുൻപ് പറഞ്ഞ ചില കാര്യങ്ങളും വാർത്തയായി മാറിയിരുന്നു. ഇപ്പോഴിതാ, ടിനി ടോം പറഞ്ഞതിലും തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.

മലയാള സിനിമയിൽ വ്യാപകമായി ലഹരി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും തന്റെ മകന് സിനിമയിൽ അവസരം ലഭിച്ചെങ്കിലും ഭയം മൂലം അതു വേണ്ടെന്ന് വെച്ചെന്നുമായിരുന്നു ടിനി പറഞ്ഞത്. തന്റെ സ്വന്തം അനുഭവങ്ങളിൽ നിന്നാകും ടിനി ഇക്കാര്യം പറഞ്ഞതെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.

ടിനി ടോം പറഞ്ഞതിൽ രണ്ടു വശമുണ്ടെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. അയാൾ പറഞ്ഞത് അയാളുടെ അനുഭവത്തിൽ നിന്നും, കൂടെ അഭിനയിക്കുന്നവരിൽ നിന്ന് കാണുന്നതിൽ നിന്നൊക്കെയാവും. ലഹരിയും, കൂടെ അഭിനയിക്കുന്ന നായികയെ ക്യാരവനിൽ കയറ്റി അവർ വരുന്നതും കാത്ത് മറ്റുള്ളവർ ഇരിക്കുന്നത് ഒക്കെ കണ്ടിട്ടാകും.

അങ്ങനെ ഒക്കെ ചെയ്യുന്നവരെ നിർമാതാവ് ലൈറ്റ് സ്റ്റാൻഡ് എടുത്ത് തലയ്ക്ക് അടിക്കണം. പക്ഷേ അതൊന്നും ഇവിടെ നടക്കുന്നില്ല. വരുന്ന നിർമാതാക്കൾക്ക് ചങ്കുറ്റം ഇല്ലാത്തത് കൊണ്ടോ ഇതിന്റെ ഷെയർ പറ്റാനോ നടക്കുന്നത് കൊണ്ടാണെന്ന് ശാന്തിവിള ദിനേശ് പറയുന്നു. എന്നോട് ഒരാൾ പറഞ്ഞതാണ്. ഇപ്പോൾ വിവാദ നായകനായി നിൽക്കുന്ന നായകൻ നായികയെയും കൂട്ടി ക്യാരവനിൽ കയറി കതകടച്ചു. പിന്നീട് ഒന്നൊന്നര മണിക്കൂർ കഴിഞ്ഞാണ് ഇറങ്ങി വരുന്നത്. ഈ ഒന്നൊന്നര മണിക്കൂർ സെറ്റിലെ മറ്റു 120 പേർ അവിടെ എന്താണ് നടക്കുന്നതെന്നും ആലോചിച്ച് ഇങ്ങനെ ഇരിക്കുകയായിരിക്കും.

എന്തൊരു നാണക്കേട് ആണെന്ന് ആലോചിച്ചു നോക്കണേ. കലയോട് ഒരു ബഹുമാനമൊക്കെ വേണ്ടേ. അങ്ങനെ ഉള്ള ലോകത്ത് ടിനി ടോം പറയുന്നത് അയാളുടെ അനുഭവങ്ങളിൽ നിന്നാകും. കൂടെ കിടക്കുന്നവനല്ലേ രാപ്പനി അറിയാൻ പറ്റൂ. ലൊക്കേഷനിൽ നടക്കുന്ന തെമ്മാടിത്തരമൊക്കെ ടിനി അറിയുന്നുണ്ടാകും. അങ്ങനെ ഉള്ളിടത് എന്റെ മകനെ വിടേണ്ടന്ന് തീരുമാനിച്ച് കാണും അതിൽ തെറ്റൊന്നുമിലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

പക്ഷേ എനിക്ക് ടിനിയോട് പറയാൻ ഉള്ളത്, നമ്മൾ വളർത്തുന്നവൻ വഴിതെറ്റില്ലെന്ന് ഉറപ്പുണ്ടെങ്കിൽ എവിടെയും വിടാം. ടിനി ടോം മര്യാദക്കാണ് വളർത്തിയതെങ്കിൽ അവൻ എവിടെ പോയാലും കുഴപ്പമില്ല. സിനിമയിൽ മദ്യപാനവും സിഗരറ്റ് വലിയും വ്യഭിചാരവും കുറഞ്ഞത് ഒരു ചീട്ടു കളിയെങ്കിലും ഇല്ലാതെ എങ്ങനെ പിടിച്ചു നിൽക്കുന്നുവെന്ന് ഞാൻ അസിസ്റ്റന്റ് ഡയറക്ടറായിരുന്നപ്പോൾ ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചിട്ടുണ്ട്. നമ്മൾ അത് പിടിച്ചു നിന്നതാണ്.

 

അതുപോലെ നിൽക്കാനുള്ള കഴിവില്ലെങ്കിൽ അത് ഒരുപരിധി വരെ അവന്റെ കൂടെ കുഴപ്പമാണെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു. അതേസമയം, ശാന്തിവിള ദിനേശിന്റെ വാക്കുകളെ വിമർശിച്ചും അനുകൂലിച്ചുമുള്ള കമന്റുകൾ വീഡിയോക്ക് താഴെ വരുന്നുണ്ട്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശാന്തിവിള ദിനേശ് അഭിപ്രായ പ്രകടനം നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (5 minutes ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (28 minutes ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (38 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (49 minutes ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (1 hour ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (1 hour ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (1 hour ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (1 hour ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (9 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (9 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (9 hours ago)

Malayali Vartha Recommends