Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"എനിക്ക് നല്ല മിസ്സിംഗ് ആണ്... ഭ്രാന്ത് പിടിച്ചിരിക്കുകയാണ്"....ഹൃദയം തുറന്ന് ഫുക്രു... ബിഗ് ബോസ്സിലെ ഒളിഞ്ഞിരിക്കുന്ന പ്രണയം പുറത്തുവരുമോ എന്ന ആകാംക്ഷയിൽ പ്രേക്ഷകർ...നല്ല സൗഹൃദം മാത്രമായിരിക്കണം എന്ന ഉപദേശം നൽകി ആര്യ

14 FEBRUARY 2020 10:30 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ്സിലെ അടിപിടികൾക്കും വഴക്കിനും കയ്യാങ്കളിക്കും ഒപ്പം തന്നെ പ്രധാന ഹൈ ലൈറ്റ് ആണ് പ്രണയം. ബിഗ് ബസ്സിൽ പൊട്ടിമുളക്കുന്ന പ്രണയങ്ങളെല്ലാം പ്രേക്ഷകർക്ക് രസകരമായ നിമിഷങ്ങളും സമ്മാനിക്കാറുണ്ട്. സമയപ്രായക്കാരായ മത്സരാർത്ഥികളെ മറ്റുള്ളവർ ചേർന്ന് കളിയാക്കുന്നതും പതിവാണ്. ഈ കളിയാക്കലുകൾ മിക്കവാറുംതന്നെ സത്യമാകാറാണ് പതിവും. ഈ പ്രണയ രംഗങ്ങളൊക്കെ പ്രേക്ഷകരും ആസ്വദിക്കാറുമുണ്ട്. എന്നാൽ ആരും ശ്രദ്ധിക്കപ്പെടാത്ത പ്രണയങ്ങളും ബിഗ് ബോസിൽ സംഭവിക്കാറുണ്ട്. അത്തരമൊരു പ്രണയത്തിന്റെ സൂചനയാണ് പ്രേക്ഷകർക്ക് കഴിഞ്ഞ എപ്പിസോഡിൽ ലഭിച്ചത്.

ഈ രഹസ്യ പ്രണയത്തിലെ നായകൻ ബിഗ് ബോസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി ഫുക്രുവാണ്. ഭക്ഷണം കഴിക്കവേ ഫുക്രു തന്നെയാണ് ഈ കാര്യം ആര്യയോടായി വെളിപ്പെടുത്തുന്നത്.കഴിഞ്ഞ ദിവസം മുതല്‍ താൻ ഭ്രാന്ത് പിടിച്ചിരിക്കുകയായിരുന്നുവെന്ന് ഫുക്രു പറഞ്ഞു. തനിക്ക് നല്ല മിസ്സിംഗ് ആണെന്നാണ് ഫുക്രു വെളിപ്പെടുത്തുന്നത്. ബിഗ് ബോസ്സിൽ എത്തുന്നതിനുമുമ്പ് തന്നെ ഫുക്രുവിനു പ്രണയമുണ്ടായിരുന്നു. ഈ കാര്യം മറ്റുള്ളവരോട് ഫുക്രു വെളിപ്പെടുത്തുകയും ചെയ്തിരുന്ന. എന്നാൽ ഫുക്രു മിസ് ചെയ്യുന്നത് ഈ പെൺകുട്ടിയെയാണോ എന്ന് പ്രേക്ഷകർ ചിന്തിച്ചേക്കാം. പക്ഷെ ഫുക്രു വല്ലാത്ത മിസ് ചെയ്യുന്ന വ്യക്തി എലീന പടിക്കൽ ആണ്. കണ്ണിനു അസുഖം ബാധിച്ച് കഴിഞ്ഞ ദിവസം എലീനയും ദയ അശ്വതിയും ഹൗസിൽ നിന്ന് പുറത്തേക്ക് പോയിരുന്നു. ഇതിനു ശേഷമാണ് ഫുക്രു എലീനയെ മിസ് ചെയ്യാൻ ആരംഭിച്ചത്. എന്നാൽ പ്രണയമല്ലായെന്നും പക്ഷെ വലിയൊരു ആത്മബന്ധം ഇരുവരും തമ്മിൽ ഉടലെടുത്തു എന്നുമാണ് ഫുക്രു വെളിപ്പെടുത്തുന്നത്. എന്നാൽ ഫുക്രു വിനെപ്പോലെതന്നെ മറ്റുള്ളവരും എലീനയെ നന്നായി മിസ് ചെയ്യുന്നുണ്ടെന്നും എലീനയുണ്ടെങ്കിൽ മാത്രമേ ബിഗ് ബോസ് ഹൗസിൽ ഒരു അനക്കമുള്ളൂ എന്നും ആര്യ പറയുന്നു. മാത്രമല്ല ഫുക്രുവിന് എലീനയോടുള്ള ആത്മബന്ധം നല്ല സൗഹൃദമായിരിക്കണം എന്നുകൂടി ആര്യ കൂട്ടിച്ചേർക്കുന്നു. എന്താണ് എലീനയെ കുറിച്ച് ബിഗ് ബോസ് പറഞ്ഞത് എന്നും ഫുക്രു അന്വേഷിച്ചു. അസുഖം മാറാൻ ഒരു ആഴ്‍ച അല്ലെങ്കില്‍ നാലോ അഞ്ചോ ദിവസമാണ് വേണ്ടത് അതുകഴിഞ്ഞാല്‍ കുഴപ്പമില്ല എന്നും ആര്യ പറഞ്ഞു. ഉഷാറായി ഇരിക്കൂ അല്ലെങ്കില്‍ അവള്‍ വരുമ്പോള്‍ താൻ പറഞ്ഞുകൊടുക്കും എന്നും ആര്യ പറഞ്ഞു.

സുജോ അലക്‌സാൻഡ്ര പ്രണയം ബിഗ് ഹൗസിൽ മുളപൊട്ടിവന്നതായിരുന്നു. മറ്റ് മത്സരാർത്ഥികൾ ഇവരെ കളിയാക്കുന്നതും പതിവായിരുന്നു. എന്നാൽ സുജോയുടെ കസിനായ പവൻ എത്തിയതോടെ സുജോയുടെ പ്രണയത്തിന്റെ മറ്റൊരു വശമാണ് പുറത്തുവന്നത്. സുജോയ്ക്ക് മറ്റൊരു കാമുകി ഉണ്ടെന്നായിരുന്നു പവൻ വെളിപ്പെടുത്തിയത്. ഇതിനിടെ രേഷ്മ പ്രദീപ് എന്നിവരെ വെച്ചും ഗോസ്സിപ്പുകളിറങ്ങിയിരുന്നു. എന്നാൽ ഇതിനക്കെ പുറമെയാണ് ഇപ്പോൾ ഫുക്രുവിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. ഏതായാലും എലീനക്കും ഫുക്രുവിനെ പോലെതന്നെയാണോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ആരും കനത്ത പ്രണയം ഇനി യഥാർഥ്യമാകുമോ എന്ന കാത്തിരിപ്പിലാണ് പ്രേക്ഷർ. പ്രണയ ദിനത്തിൽ തന്നെ പുതിയ പ്രണയത്തിന്റെ രഹസ്യങ്ങൾ പുറത്തു വരുമോ എന്നും കാത്തിരുന്നു കാണാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends